പ്രേക്ഷക ശ്രദ്ധ നേടി പ്രിയൻ ഓട്ടത്തിലാണ് ടീസർ കാണാം…

ആന്റണി സോണിയുടെ സംവിധാന മികവിൽ നടൻ ഷറഫുദ്ദീനെ നായകനാക്കി ഒരുക്കിയ ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ജൂൺ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം ഇപ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു റീലീസ് ടീസർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് .

ഷറഫുദ്ദീൻ, അപർണദാസ്, ബിജു സോപാനം എന്നിവർ ഒന്നിച്ചെത്തുന്ന ഒരു രംഗമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ബിജു സോപാനത്തിന്റെ വളരെ മികച്ചൊരു അഭിനയ പ്രകടനം തന്നെയാണ് ഈ ടീസർ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ഷറഫുദ്ദീൻ, അപർണദാസ് എന്നിവരെ കൂടാതെ നടി നൈല ഉഷയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. പ്രേക്ഷകർ ഈ ഫാമിലി മൂവി ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

അഭയ കുമാർ കെ , അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ രചന നിർവ്വഹിച്ചിരിക്കുന്നത്. സന്തോഷ് ത്രിവിക്രമൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ശബരീഷ് വർമ്മ, വിനായക് ശശികുമാർ , പ്രജീഷ് പ്രേം എന്നിവർ ചേർന്ന് വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ലിജിൻ ബാംബിനോ ആണ്. ജോയൽ കവി ആണ് ചിത്രത്തിന്റെ എഡിറ്റർ.

Scroll to Top