പ്രേക്ഷക ശ്രദ്ധ നേടിയ “പ്രിയൻ ഓട്ടത്തിലാണ്” വീഡിയോ സോങ്ങ് കാണാം..

ജൂൺ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ആന്റണി സോണിയുടെ സംവിധാന മികവിൽ നടൻ ഷറഫുദ്ദീനെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ചേക്കുട്ടൻ എന്ന വീഡിയോ ഗാനം സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . ചിത്രം ഏറ്റെടുത്തതു പോലെ പ്രേക്ഷകർ ഈ ഗാനവും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന പ്രിയദർശൻ എന്ന കഥാപാത്രത്തിന്റെ തിരക്കിട്ട ജീവിതവും സഹായ മനസ്സും ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കും. കൂടാതെ നടൻ ബിജു സോപാനത്തിന്റെ രസകരമായ നർമ്മ രംഗങ്ങളും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരീഷ് വർമ്മ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് ലിജിൻ ബാംബിനോ ആണ്. ജാസി ഗിഫ്റ്റ്, അഭിജിത്ത് ദാമോദരൻ, ലിജിൻ ബാംബിനോ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അപർണദാസ്,നൈല ഉഷ എന്നിവരേയും ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കും.

ഈ ചിത്രത്തിന്റെ കഥ, തിരക്കഥ രചിച്ചിരിക്കുന്നത് അഭയ കുമാർ കെ , അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. സന്തോഷ് ത്രിവിക്രമൻ ചിത്രത്തിന്റെ നിർമ്മാതാവ് . ശബരീഷ് വർമ്മയെ കൂടാതെ വിനായക് ശശികുമാർ , പ്രജീഷ് പ്രേം എന്നിവരും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുണ്ട്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ജോയൽ കവി ആണ് .

Scroll to Top