തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന പൊന്നിയിൻ സെൽവൻ ഭാഗം 2.. പ്രൊമോ വീഡിയോ കാണാം..

Posted by

തീയറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചുകൊണ്ട് കുതിച്ചുയുകയാണ് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഭാഗം 2 . ഏപ്രിൽ 28 മുതൽ പ്രദർശനം ആരംഭിച്ച ഈ ചിത്രം രണ്ടാം ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ ഭാഗത്തേതുപോലെ തന്നെ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടാം ഭാഗത്തിന്റെ ഒരു പ്രമോ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. 38 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ദൃശ്യത്തിൽ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനെയും ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തെയും ആണ് കാണിച്ചിരിക്കുന്നത്. ഇവരുടെ ബാല്യകാലവും അവർക്കിടയിൽ ഉണ്ടായിരുന്ന പ്രണയ രംഗവും ഈ പ്രെമോ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.



ചിന്നജിരു നിലവ് എന്ന ഗാനത്തോടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് ഇളങ്കോ കൃഷ്ണൻ ആണ് . ഹരിചരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൈക്കാ പ്രൊഡക്ഷൻസിന്റെയും മദ്രാസ് ടോക്കിസിന്റെയും ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മണിരത്നവും സുഭാസ്കരനും ചേർന്നാണ്.



ചിയാൻ വിക്രം, ഐശ്വര്യ റായ്, ജയം രവി , കാർത്തി, തൃഷ , പ്രഭു, ആർ ശരത് കുമാർ , വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി , ശോഭിത ധൂലിപാല, ജയറാം , പ്രകാശ് രാജ്, റഹ്മാൻ , രാധാകൃഷ്ണൻ പാർത്ഥിപൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവിവർമ്മൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീകർ പ്രസാദ് ആണ്.

Categories