പലിശകാരന് എട്ടിൻ്റെ പണി കൊടുത്ത പുഷ്പ്പരാജ്..! തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പ്പയിലെ രംഗം കാണാം..

Posted by

ഇന്ത്യയിൽ നിന്നും ഓവർസീസ് നിന്നുമായി 300 കോടി കളക്ഷൻ സ്വന്തമാക്കി കൊണ്ട് കുതിക്കുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രം. മലയാളം, തമിഴ്, കന്നഡ, തെലുഗു , ഹിന്ദി എന്നീ ഭാഷകളിൽ എല്ലാം തന്നെ പ്രദർശനം ചെയ്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ നിൽ നിന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി വൻ കളക്ഷന് ആണ് പുഷ്പ കരസ്ഥമാക്കിയത്.

അക്ഷയ്കുമാർ നായകനായ ബോളിവുഡ് ചിത്രം സൂര്യവംശിയുടെ ഇന്ത്യൻ കളക്ഷനെ ഇതിനോടകം തന്നെ മറികടന്ന് മുന്നേറിയിരിക്കുകയാണ് പുഷ്പ.

ഈ ചിത്രത്തിൽ നിന്നും എഡിറ്റ് ചെയ്തു നീക്കിയ ഒരു സീൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് പുഷ്പ ടീം. തീയറ്റർ പ്രദർശനത്തിൽ കാണാൻ കഴിയാതിരുന്ന ഈ മാസ് സീൻ , ഡീലീറ്റസ് സീൻ യൂട്യൂബ് വഴിയാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്.

പ്രദർശിപ്പിക്കാത്ത ഈ രംഗത്തിന്റെ എല്ലാ ഭാഷയിലുള്ള വീഡിയോ ദൃശ്യങ്ങളും പുഷ്പ ടീം റിലീസ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ദൃശ്യം കണ്ടതിന് ശേഷം ഈ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നില്ല എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. വീഡിയോ കാണാം.

Categories