ടോക്ക്‌സ്സിക്ക് അച്ഛനായി മമ്മൂട്ടി..! ശ്രദ്ധ നേടി പുഴു ട്രൈലർ കാണാം..

Posted by

മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാതമായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി എത്തുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ഈ ചിത്രം, സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. നേരത്തെ തന്നെ പുറത്തുവിട്ട ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, അതുപോലെതന്നെ ടീസർ എന്നിവ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചതും സോഷ്യൽ മീഡിയയിൽ തരംഗമായതും . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി തരുന്ന ഈ ട്രൈലർ ചിത്രത്തിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കി തരുന്നുമുണ്ട്. കൂടാത അതോടൊപ്പം ഈ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ഡേറ്റ് കൂടി പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രം സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നത് മെയ് പതിമൂന്നിനാണ്.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ രഥീനയാണ് . എസ്. ജോര്‍ജ്ജ് നിർമ്മിച്ച ഈ ചിത്രം സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ആണ് ഒരുങ്ങിയിട്ടുള്ളത് . ഈ ചിത്രം രചിച്ചത് ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. വേ ഫെറർ ഫിലിംസ് എന്ന ദുൽക്കർ സൽമാന്റെ പ്രൊഡക്ഷൻ ബാനറും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. മമ്മൂട്ടിയ്ക്ക് പുറമേ പാർവതി തിരുവോത്ത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ് . ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ്.

Categories