അഞ്ജലി തകർത്തു കളിച്ച കിടിലൻ ഐറ്റ ഡാൻസ്.. രാ രാ റെഡ്ഡി വീഡിയോ സോങ്ങ് കാണാം..

Posted by

എം.എസ്. രാജശേഖർ റെഡ്ഢി രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. നിതിൻ, കൃതി ഷെട്ടി, കാതറിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയൊരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. രാ രാ റെഡ്ഢി , ഐം റെഡി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈ ലെറിക്കൽ വീഡിയോയിൽ നടൻ നിതിനൊപ്പം ചുവടു വയ്ക്കുന്നത് നടി അഞ്ജലിയാണ്. ഒരു ഐറ്റം ഡാൻസറായാണ് താരം ഈ ഗാനത്തിൽ എത്തുന്നത് .

ലെറിക്കൽ വീഡിയോയിൽ ഗ്ലാമറസായ അഞ്ജലിയുടെ സ്റ്റിൽസും ഒപ്പം നടൻ നിതിന്റെ സ്റ്റിൽസും ഉൾപ്പെടുത്തിയിട്ടുണ്ട്. നായകന്റെ കിടിലൻ നൃത്ത രംഗങ്ങൾ ശ്രദ്ധ നേടുമ്പോഴും ഹൈലൈറ്റായി മാറുന്നത് അഞ്ജലിയുടെ ഗ്ലാമറസ് നൃത്തം തന്നെയാണ് .

കസർല ശ്യാം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് മഹതി സ്വര സാഗർ ആണ്. ലിപ്സിക ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രേഷ്ഠ് മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുധാകർ റെഡ്ഢി , നിഖിത റെഡ്ഢി എന്നിവർ ചേർന്നാണ്. രാജ്കുമാർ അക്കേല ആണ് ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് . മമിഡല തിരുപതി ആണ് സംഭാഷണങ്ങൾ തയ്യാറാക്കിയത് . പ്രസാദ് മുരെല്ല ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കോട്ടഗിരി വെങ്കടേശ്വര റാവു ആണ്.

Categories