പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം “രാധേ ശ്യം” കിടിലൻ ട്രൈലർ കാണാം..

പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ റൊമാന്റിക് ത്രില്ലർ മാർച്ച് പതിനൊന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറുമെന്നും വിദേശ മാർക്കറ്റിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. റിലീസിനായി ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .

നേരത്തെ തന്നെ പുറത്തിറങ്ങിയ ടീസർ, ട്രൈലെർ എന്നിവ പോലെ ഈ പ്രീ റിലീസ് ടീസറും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് നടി പൂജ ഹെഗ്‌ഡെ ആണ് . ഈ ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത് വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് .

പൂജ ഹെഗ്ഡെ , പ്രേരണ എന്ന കഥാപാത്രമായും എത്തുന്നു. ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ പ്രഭാസ് – പൂജ താര ജോഡികളെ കൂടാതെ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് എന്ന് ഇതുവരെ പുറത്തിറങ്ങിയ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയിൽ നിന്നും മനസിലാക്കാം.

Scroll to Top