ഗംഭീര ആക്ഷൻ രംഗങ്ങളുമായി രവി തേജ നായകനായി എത്തുന്ന രാമറാവു ഓൺ ഡ്യൂട്ടി.. ട്രൈലർ കാണാം..

ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന രാമറാവു ഓൺഡ്യൂട്ടി എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . ശരത്ത് മാണ്ഡവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ രവി തേജ ആണ് നായകനായി വേഷമിടുന്നത്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ബി രാമറാവു എന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെയാണ് രവി തേജ അവതരിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും റൊമാൻസും മാസ്സ് ഡയലോഗുകളും എല്ലാം ഉൾക്കൊള്ളിച്ച ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . എന്നാൽ ചില ദുരൂഹതകളും ഇതിൽ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് ട്രൈലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

രവി തേജ യോടൊപ്പം ദിവ്യാഷ കൗഷിക്, രജിഷ വിജയൻ , വേണു തൊട്ടെംപുഡി , ശ്രീ , സുരേഖ വാണി, നാസ്സർ , നരേഷ് , പവിത്ര ലോകേഷ് , ജോൺ വിജയ് , ചൈതന്യ കൃഷ്ണ , തനിക്കെല്ല ഭരണി, രാഹുൽ രാമകൃഷ്ണ , മധുസൂധനൻ റാവു, അൻഷി ജെയിൽ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ശരത്ത് മാണ്ഡവ തന്നെയാണ് . സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം എസ്. എൽ. വി സിനിമാസ് എൽ എൽ പി , ആർ ട്ടി ടീം വർക്ക്സ് എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിയിരിക്കുന്നത് പീറ്റർ സ്റ്റെയിൻ , ശിവ എന്നിവരാണ്. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ പ്രവീൺ കെ.എൽ ആണ്.

Scroll to Top