നർമ്മത്തിൽ ചാലിച്ച അസുലഭ നിമിഷങ്ങളുമായി രാമചന്ദ്ര ബോസ് ആൻഡ് കോ ട്രൈലർ കാണാം..

ഓഗസ്റ്റ് 25 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. മാജിക്‌ ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുമ്പാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളോട് കൂടി ആരംഭിക്കുന്ന ട്രെയിലർ വീഡിയോ പിന്നീട് ഇമോഷണൽ രംഗങ്ങളിലേക്കും ആക്ഷൻ സീനിലേക്കും മാറുന്നു. ട്രൈലർ വീഡിയോയുടെ തുടക്കവും ഒടുക്കവും എല്ലാം നർമ്മ രംഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഒരു മോഷണത്തെ ചുറ്റി പറ്റിയാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത് എന്ന കാര്യം ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നിവിൻ പോളി അവതരിപ്പിക്കുന്ന ബോസ് എന്ന കഥാപാത്രവും ബോസിൻറെ കൂട്ടുകാരും ചേർന്നാണ് വലിയൊരു റോബറിക്ക് പ്ലാൻ ചെയ്യുന്നത്. അതേ തുടർന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ നീളം കാണാൻ സാധിക്കുക എന്ന കാര്യം മനസ്സിലാക്കി തരുന്നുണ്ട് ട്രെയിലർ വീഡിയോ. നിവിൻ പോളിയോടൊപ്പം വിനയ് ഫോർട്ട്, മമിത ബൈജു, ജാഫർ ഇടുക്കി, ആർഷ ചാന്ദിനി ബൈജു , ബാലു വർഗീസ്, മിഥുൻ, ഗണപതി, വിജിലേഷ് , ശ്രീനാഥ് ബാബു , റോണി എബ്രഹാം, രതീഷ് കൃഷ്ണൻ, മുനീഷ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. പോളി ജൂനിയർ പിക്ചേർസും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ നിവിൻ പോളിയും ലിസ്റ്റൻ സ്റ്റീഫനുമാണ്. വിഷ്ണു തണ്ടാശേരി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നിഷാദ് യൂസഫ് ആണ് . മിഥുൻ മുകുന്ദനാണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ.

Scroll to Top