കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച തമിഴ് ചിത്രം രണ്ടഗം കിടിലൻ ടീസർ കാണാം..

പ്രശസ്ത തെന്നിന്ത്യൻ താരങ്ങളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമായ രണ്ടഗം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നേറുകയാണ് ഈ ടീസർ . ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ടി.പി ഫെല്ലിനിയാണ് ഈ ചിത്രം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ഈ ചിത്രം ഒറ്റ് എന്ന പേരിലാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്.

അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത് ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് . ഒരു മാസ്സ് ത്രില്ലർ ആയാണ് രണ്ടാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുക എന്ന സൂചനയാണ് ഇതിന്റെ ടീസറിൽ നിന്നും മനസിലാകുന്നത്. ചിത്രത്തിൽ നായികയായി വേഷമിടുന്നത് ഈഷ റേബ ആണ്. രണ്ടഗത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് താരം ആര്യയും ഷാജി നടേശനും ചേര്‍ന്നാണ്. ദി ഷോ പീപ്പിള്‍ ന്റെ ബാനറിലും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലും ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.എച്ച് കാശിഫ് ആണ് . വിജയ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി ആണ് . മലയാളത്തിൽ അരവിന്ദ് സ്വാമി ഒടുവിലായി അഭിനയിച്ച ചിത്രം അന്തരിച്ചു പോയ സംവിധായകൻ ഭരതൻ ഒരുക്കി 1996ല്‍ പുറത്തിറങ്ങിയ ദേവരാഗമാണ് . രണ്ടകം കൂടുതലും ചിത്രീകരിച്ചത് ഗോവയിലും മംഗലാപുരത്തിലുമായാണ് . എസ്.സജീവാണ് ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് .

Scroll to Top