തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങി നടൻ ഷൈൻ ടോം ചാക്കോ… രംഗബലി ട്രൈലർ കാണാം..

ജൂലൈ 7 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് രംഗബലി . പവൻ ബസംസെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നാഗ ശൗര്യ ആണ് നായക വേഷം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോ ആണ് . ഇതിനു മുൻപ് നാനീ കേന്ദ്ര കഥാപാത്രമായി എത്തിയ ദസറ എന്ന ചിത്രത്തിലും പ്രതിനായക വേഷത്തിൽ ഷൈൻ എത്തിയിരുന്നു. രംഗബലിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

എസ് എൽ വി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള രംഗബലിയുടെ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണമാണ് രംഗബലിയുടെ ട്രെയിലർ വീഡിയോസ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. കോമഡിയും ആക്ഷനും റൊമാൻസും എല്ലാമായി മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നായകനായ നാഗശൗര്യയുടെ ഗംഭീര പ്രകടനങ്ങൾക്കൊപ്പം നടൻ ഷൈൻ ടോം ചാക്കോയെയും ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കും.

യുക്തി തരേജ, മുരളി ശർമ്മ, ബ്രഹ്മാജി, രാജകുമാർ കാസി റെഡ്ഡി, സത്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ പവൻ തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും അണിയിച്ചൊരുക്കിയിട്ടുള്ളത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.സുധാകർ ചെറു കുറിയാണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് ദിവാകർ മണി , വംശി പച്ചിപുലുസു എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കാർത്തികേയ ശ്രീനിവാസ് ആണ് .

Scroll to Top