പ്രേക്ഷക ശ്രദ്ധ നേടി ഗ്യാങ്സ്റ്റാർ ഗംഗരാജുലെ പുത്തൻ വീഡിയോ സോങ്ങ്…!

ലക്ഷ് ചടലവട , വേദിക ദത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈഷൻ സൂര്യ സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗാങ്സ്റ്റർ ഗംഗാരാജു . ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാ എല്ലാ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിന്നു.

നായകന്റെ കിടിലൻ നൃത്ത ചുവടുകൾ ഗാനത്തിന്റെ ഭംഗി കൂട്ടുന്നുണ്ടെങ്കിലും നായികയുടെ അത്യുഗ്രൻ ഗ്ലാമറസ് വേഷവും ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമാണ് ഗാനത്തിന്റെ ഹൈലൈറ്റായി മാറുന്നത് . ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് മതുര കവിയും ഈണം നൽകിയിരിക്കുന്നത് സായ് കാർത്തിക്കും ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് ദീപക് ബ്ലൂ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്.

ചടലവട പത്മാവതി ആണ് ശ്രീ തിരുമല തിരുപതി വെങ്കടേശ്വേര ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് . പി.സി ഖന്ന ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് . അനുഗോജു രേണുക ബാബു ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഈ ആക്ഷൻ ചിത്രത്തിൽ ലക്ഷ് ചടലവട , വേദിക ദത്ത് എന്നിവർക്കൊപ്പം വെന്നല കിഷോർ, ശ്രീകാന്ത് അയ്യങ്കാർ ,ഗോപരാജു രമണ, ചരൺദീപ്, രാജേശ്വരി നായർ, സത്യ കൃഷ്ണൻ ,രവി തേജ , രാജേന്ദ്ര , അനു മാനസ , അന്നപൂർണ , നിഹാർ കപൂർ, ലാവണ്യ റെഡ്ഢി എന്നിവരും വേഷമിടുന്നു.

Scroll to Top