മറ്റ് ഗാനങ്ങളെക്കാളും മലയാളികൾക്ക് പ്രിയങ്കരം നാടൻപാട്ടുകളാണ്. ഇത്തരം ഗാനങ്ങൾ ആസ്വദിക്കുന്നവർ നമ്മൾക്കിടയിൽ നിരവധി പേരാണ്. നാടൻപാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരുപാട് കലാകാരന്മാരെ നമ്മളുടെ ഓർമ്മയിലേക്ക് വരുമെങ്കിലും മലയാളികളുടെ മനസുകളിലേക്ക് ആദ്യം ഓർമ വരുന്നത് ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമായ അഭിനേതാവും, ഗായകനും കൂടിയായ കലാഭവൻ മണിയെയാണ്. ഇന്ന് ഇദ്ദേഹം ഈ ഭൂമിയിൽ ഇല്ലെങ്കിലും മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഗാനങ്ങൾ ഒരാളും മറന്നിട്ടില്ല എന്നതാണ് സത്യം.
പണ്ട് കാലങ്ങളിൽ സ്റ്റേജ് ഷോകളിൽ മുഴുങ്ങി കേൾക്കാറുള്ള ഒരേയൊരു ഗാനമേ ഉണ്ടായിരുന്നുള്ളു അത് നാടൻപാട്ടുകളാണ്. ഇന്ന് സ്റ്റേജ് ഷോകൾ കുറയുകയും കോവിഡ് വന്നതോടെ മിക്ക ഗാനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകർക്ക് പങ്കുവെക്കാറുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോം എന്ന് പറയുമ്പോൾ യൂട്യൂബാണ് ഇതിൽ പ്രാധാന്യം. നിരവധി ഗാന യൂട്യൂബ് ചാനലുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.
യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുള്ള ഒറ്റുമിക്ക ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഉള്ള ശ്രെദ്ധയാണ് നേടാറുള്ളത്. ചില നാടൻപാട്ടുകൾ വ്യത്യസ്തമായ പ്രയോഗത്തിലൂടെ റിലീസ് ചെയുമ്പോൾ വളരെ പെട്ടന്നാണ് വൈറലാവരുള്ളത്. ഇപ്പോൾ അത്തരം വ്യത്യസ്തമായ പ്രയോഗത്തിലൂടെ ഇറക്കിയ ഗാനമാണ് മാധ്യമങ്ങളിൽ ഹിറ്റായി മാറുന്നത്.
എം സി ഓഡിയോസ് നാടൻപാട്ടുകൾ എന്ന യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച രസയ്യായ്യയ്യേ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് മാധ്യമങ്ങളിൽ എങ്ങും തരംഗമായി മാറുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോയുടെ വ്യൂസ് മൂന്നു ലക്ഷത്തിനു മുകളിൽ കടന്നിരിക്കുകയാണ്. ലിൻസൺ കണ്ണമാലിയാണ് വീഡിയോ സോങ്ങിന്റെ പിന്നിൽ പ്രവർത്തിച്ച സംവിധായകൻ.