പ്രേക്ഷകരെ ഞെട്ടിച്ച് സൈകോ ത്രില്ലർ ചിത്രം “റെജിന”.. ടീസർ കാണാം..!

തമിഴ് താരം നടി സുനൈന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് റെജിന . പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകൻ ഡോമിൻ ഡിസിൽവ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡോമിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് റെജീന . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു ടീച്ചർ വീഡിയോ ജംഗ്ലീ മ്യൂസിക് തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

പൊതുവേ സൈലൻറ് നായിക കഥാപാത്രങ്ങളെ മാത്രം ചെയ്തുകൊണ്ട് വർഷങ്ങളേറെയായി സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടി സുനൈനയുടെ അതിഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്നത് ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒരു ത്രില്ലർ പാറ്റേണിൽ ആണ് റെജീന എന്ന ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ടീസർ വീഡിയോ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.

സുനൈനയെ കൂടാതെ നിവാസ് അധിതൻ , ഋതു മന്ത്ര, അനന്ദ് നാഗ് , ദിന , ഗജരാജ്, വിവേക് പ്രസന്ന, ബാവ ചെല്ലദുരൈ, അപ്പാനി ശരത്, രഞ്ജൻ , പശുപതി രാജ്, ഗ്നാനവേൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സതീഷ് നായരാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എൽ ബിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് സതീഷ് നായർ തന്നെയാണ്. പവി കെ പവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ടോബി ജോൺ ആണ് .

മലയാളി പ്രേക്ഷകർക്കും സുപരിചിതയായ താരമാണ് സുനൈന. കരിയറിന്റെ ആരംഭത്തിൽ ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് രംഗപ്രവേശനം ചെയ്തിരുന്നുവെങ്കിലും പിന്നീട് മറ്റു സിനിമകളിൽ നിന്നും പ്രത്യക്ഷപ്പെട്ടില്ല. തമിഴിന് പുറമേ തെലുങ്ക് , കന്നട ഭാഷകളിൽ കൂടി വേഷമിട്ടിട്ടുള്ള സുനൈന കൂടുതൽ ശോഭിച്ചത് തമിഴ് ചലച്ചിത്രരംഗത്ത് തന്നെയാണ്.

Scroll to Top