,

നാല് കല്യാണം കഴിച്ചെങ്കിലും ഒരാളോട് മാത്രം വല്ലാത്ത ഇഷ്ടമായിരുന്നു…! രേഖ രതീഷ് മനസ്സ് തുറക്കുന്നു..

Posted by

ബിഗ്സ്ക്രീനിൽ തുടങ്ങി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് രേഖ രതീഷ്. ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയയായ വേഷങ്ങളിലൂടെ താരമായ് രേഖ മലയാള സീരിയൽ ഇന്ന് ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംരക്ഷണ ചെയ്തുകൊണ്ടിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകമനസ്സിൽ ശ്രദ്ധനേടിയത്. പ്രായം അധികം ഇല്ലെങ്കിലും താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും അമ്മവേഷങ്ങൾ ആണ്. അമ്മ വേഷങ്ങളിൽ തിളങ്ങിനിന്ന താരത്തിന് ആ വേഷം ചെയ്യുവാനാണ് കൂടുതൽ താല്പര്യം.

ചെന്നൈയിലാണ് നടി ജനിച്ചുവളർന്നത് ഒരു മകനുണ്ട്. സീരിയൽ രംഗത്ത് നടിക്ക് കുറെ ഗോസിപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ കല്യാണം കഴിച്ചവൾ എന്ന ഇരട്ട പേരും നടിക്ക് ഉണ്ട്. തനിക്കെതിരെയുള്ള ഗോസിപ്പുകൾ മുഖം കൊടുക്കാത്ത നടി ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിൽ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെ വെളിപ്പെടുത്തുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

നാലാമത്തെ വിവാഹത്തിൽ താരത്തിന് ഉണ്ടായ മകനാണ് അയാൻ. ദാമ്പത്യ ജീവിതം പരാജയം ആണെങ്കിലും മകനു വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ആദ്യ വിവാഹം 18 വയസ്സിലാണ് കഴിഞ്ഞത്. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. തുടർന്ന് കഴിച്ച് മൂന്നു വിവാഹത്തിലും തനിക്ക് അബദ്ധങ്ങൾ പറ്റിയെന്ന് താരം കൂട്ടിച്ചേർത്തു.

കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ് തനിക്ക് സ്വന്തമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നത്. ആരുമില്ലാത്ത അവസ്ഥയിൽ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങൾ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെന്നും രേഖ പറയുന്നു. പണം ലക്ഷ്യമാക്കി കൊണ്ടാണ് തന്നെ സ്നേഹിച്ചത് എന്നും അതുകൊണ്ട് തന്നെ ആദ്യം ഭർത്താവിനോട് തോന്നിയ ഇഷ്ടവും സ്നേഹവും ബാക്കി മൂന്നു പേരോടും തോന്നിയില്ല എന്ന് താരം അഭിപ്രായപ്പെടുന്നു.

സോഷ്യൽ മീഡിയയിലൂടെ പറഞ്ഞുപരത്തുന്ന കഥകൾ ചിലപ്പോഴൊക്കെ നടിയെ വേദനിപ്പിക്കാറുണ്ട്. നടിയെക്കുറിച്ച് അനാവശ്യമായി പറഞ്ഞു പരത്തുന്ന കഥകളോട് പ്രതികരിക്കാത്തത് താരത്തിന്റെ മകനെ ഓർത്തു കൊണ്ടു മാത്രമാണെന്നും അവനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഒരു കുഞ്ഞിന്റെ ജീവിതം കൂടി വെച്ചാണ് ഇത്തരക്കാർ കളിക്കുന്നത്. സ്നേഹവും സഹതാപവും പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നിലെന്നും നടി തുറന്നു പറഞ്ഞു.

Categories