കലാ ജീവിതത്തിൽ ഏറെ സജീവമായ വ്യക്തിയാണ് ഋതു മന്ത്ര. എന്നാൽ കലാ ജീവിതത്തിൽ സജീവമാണെങ്കിലും പ്രേഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് മലയാള ബിഗ്ബോസ് വഴിയാണ്. മോളിവുഡിലെ തന്നെ താരരാജാവായ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ ത്രീയിലായിരുന്നു ഋതു മന്ത്രം മത്സരാർത്ഥിയായി എത്തിയിരുന്നത്.
ബിഗ്ബോസ് വീട്ടിലെ പെൺപുലി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരാളാണ് ഋതു. അവസാന വന്ന മത്സരാർത്ഥികളിൽ ഋതും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന ഫൈനലിൽ ഋതു പുറത്താവുകയായിരുന്നു. നിരവധി ആരാധകരെയായിരുന്നു ഋതു മന്ത്രയ്ക്ക് ബിഗ്‌ബോസിലൂടെ ലഭിച്ചത്. ഓപ്പറേഷൻ ജാവ, റോൾ മോഡൽ, തുറമുഖം തുടങ്ങിയ ചലചിത്രങ്ങളിലും മറ്റ് ഈരടികൾക്ക് തന്റെ ശബ്ദവും നൽകിട്ടുണ്ട്.
മികച്ച ഗായിക കൂടിയായ ഋതു മന്ത്ര നിരവധി ഗാനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിപ്പിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെടുകയും പിന്നീട് തന്നെ നോക്കി വളർത്തിയത് മാതാവാണെന്നും ഋതു പല അഭിമുഖങ്ങളിലും വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാനിധ്യമായ ഋതു തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ആരാധകരുടെ മുന്നിൽ എത്താറുണ്ട്.
ഇപ്പോൾ ഋതുവിന്റെ മറ്റൊരു ചിത്രമാണ് മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്. സാരീ അണിഞ്ഞു മനോഹാരിതയിൽ നിറഞ്ഞു നിൽക്കുന്ന ഋതുവിനെ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ആരാധക കൂട്ടം തന്നെ ഋതുവിനു ഉള്ളതിനാൽ മികച്ച രീതിയിലുള്ള പിന്തുണയാണ് മാധ്യമ ഉപഭോക്‌താൾക്കളിൽ നിന്നും ലഭിക്കുന്നത്.