നമ്പി നാരായണൻ്റെ കഥ പറഞ്ഞ് മാധവൻ ചിത്രം “റോക്കെട്രി”.. ട്രൈലർ കാണാം..

നടൻ മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് റോക്കട്രി : ദി നമ്പി ഇഫക്ട് . ജൂലൈ ഒന്നിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഹിന്ദി ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വൈ ആർ എഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

മാധവൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ യഥാർത്ഥ ജീവിതമാണ് ഈ ചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നത്. അദ്ദേഹം രാജ്യത്തിന് സമ്മാനിച്ച സംഭാവനകളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തവും ഈ ചിത്രത്തിൽ കാണിക്കുന്നു.

വൈകാരിക നിമിഷങ്ങൾ നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നമ്പി നാരായണന്റെ ജീവിതത്തിലെ പല ഘട്ടങ്ങളും കാണിക്കുന്നതിനാൽ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ നടൻ മാധവനെ ട്രൈലറിൽ കാണാൻ സാധിക്കും. സിമ്രാൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു , കന്നഡ, ഇംഗീഷ് തുടങ്ങി ഒട്ടേറെ ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, സരിത മാധവൻ, ആർ. മാധവൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിജിത്ത് ബാല ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. റീലീസ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നൽകിയിരുന്നു.

Scroll to Top