Categories: Movie Updates

ആരാധകരെ ആകാംക്ഷയിലാകി റോഷാക്..! ട്രൈലർ കാണാം…

നിസാം ബഷീറിന്റെ സംവിധാന മികവിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. റോഷാക്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ , കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലർ നൽകുന്ന സൂചന. ഹോളിവുഡ് ചിത്രങ്ങളുടെ ഒരു മികവ് ഈ ട്രൈലർ വീഡിയോയിൽ കാണാം. കിടിലൻ പശ്ചാത്തല സംഗീതവുമായിണ് ഒരു മിനുട്ട് ദൈർഘ്യമുള്ള ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത് .

ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ നടൻ ആസിഫ് അലി എത്തുന്നു എന്നും പറയപ്പെടുന്നു. മമ്മൂക്ക തന്നെ നിർമ്മിക്കുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനി എന്ന ഏറ്റവും പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത് . ഈ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിക്കുന്നത്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ബാദുഷ ആണ്. നിമിഷ് രവി ആണ് ഛായാഗ്രാഹകൻ . കിരൺ ദാസ് ആണ് ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിച്ചത്. സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ ആണ് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago