തെലുങ്കിൽ മറ്റോരു പ്രണയ ചിത്രവുമായി അനുപമ പരമേശ്വരൻ..! റൗഡി ബോയ് ട്രൈലർ കാണാം..

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ നടൻ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി അഭിനരംഗത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ . അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലായിരുന്നു. താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമായ റൗഡി ബോയ്സ് പ്രദർശനത്തിന് ഒരുങ്ങുകയായി. ഈ ചിത്രത്തിന്റെ ട്രൈലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ആഷിഷ് – അനുപമ താര ജോഡികൾ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഹർഷ കൊനുഗന്തി ആണ്. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ. – റൊമാന്റിക് ചിത്രമാണിതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം. ട്രൈലറിൽ നടി അനുപമയുടെ മനോഹര അഭിനയ മുഹൂർത്തങ്ങളും കാണിക്കുന്നുണ്ട്.

ചിത്രത്തിൽ സഹിദേവ് വിക്രം, കാർത്തിക് രത്നം , തേജ് കുരപതി , കോമാളിപ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിൽ രാജു, ശ്രീരീഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേവീ ശ്രീപ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് മധു ആണ്. ഈ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റൗഡി ബോയ്സിനായി.

Scroll to Top