RRR ൽ ആരാധകരെ കോരിത്തരിപ്പിച്ച ക്ലൈമാക്സ് സീൻ…! എല്ലാം VFX ആയിരുന്നോ…! വീഡിയോ കാണാം..

Posted by

2022 മാർച്ചിൽ എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ. ആർ. ആർ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജൂനിയർ എൻ. ടി. ആറും രാം ചരണും ആയിരുന്നു. ഡി വി വി ദനയ്യ നിർമ്മിച്ച ഈ ചിത്രം ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ഈ ചിത്രം കാഴ്ച്ച വച്ചത് രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നിവരുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക കഥയാണ്.

പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രത്തിലെ ഒരു വിഷ്വൽ ഇഫക്ട്സ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് വനത്തിൽ വച്ച് നടക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സംഘട്ടന രംഗത്തിന്റെ വി എഫ് എക്സ് വീഡിയോ ആണ്. ഇതിന് മുൻപ് ചിത്രത്തിലെ തീവണ്ടി അപകടത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങൾ ഒരുക്കിയ വി എഫ് എക്സ് വീഡിയോയും പുറത്തുവിട്ടിരുന്നു.

ചിത്രത്തിന്റെ വി എഫ് എക്സ് ചുമതല നിർവഹിച്ചത് വി ശ്രീനിവാസ് മോഹൻ ആണ്. സാബു സിറിൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ . വി എഫ് എക്സിന് പിന്നിൽ വിദേശത്ത് നിന്നുള്ള ഒരു സംഘവും കൈ കോർത്തിരുന്നു.

Categories