തീയറ്ററിൽ ആരാധകരെ കോരി തരുപിച്ച RRR ലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

രാം ചരൺ , ജൂനിയർ എൻ. ടി. ആർ. എന്നീ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി രാജമൗലി ഒരുക്കിയ പുത്തൻ ചിത്രമാണ് ആർ.ആർ ആർ . ഈ ചിത്രത്തിലെ പ്രിയം എന്ന മലയാള വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇരു നായകന്മാരും തമ്മിലുള്ള സൗഹൃദം തുറന്നു കാണിക്കുന്ന ഗാനമാണ് പ്രിയം.

മാങ്കൊമ്പ് ഗോപാല കൃഷ്ണൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയഗായകൻ വിജയ് യേശുദാസ് ആണ്. സംഗീത സംവിധാനം നിർവഹിചിരിക്കുന്നത് മരഗതമണി ആണ് . ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റീലീസ് ചെയ്തത്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ ഗാനത്തിന് നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.


മാർച്ച് 25 ന് ആണ് ആർ.ആർ.ആർ. റീലീസ് ചെയ്തത്. ഈ ചിത്രം ഹിന്ദി, കന്നഡ, മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്തിരുന്നു . കേന്ദ്ര കഥാപാത്രങ്ങളായ ജൂനിയർ എൻ. ടി. ആർ, രാം ചരൺ എന്നിവരെ കൂടാതെ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു , കൊമരു ഭീം എന്നിവരെ ചുറ്റി പറ്റിയുള്ള സാങ്കൽപ്പിക കഥയാണ് രാജമൗലി ഈ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

Scroll to Top