സായി പല്ലവിയുടെ വേറേ ലെവൽ എനർജി.. തകർപ്പൻ ഡാൻസുമായി താരം

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ഒട്ടാകെ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സായി പല്ലവി. അഭിനയത്തിലൂടെയാണെങ്കിലും നൃത്തത്തിലൂടെയാണെങ്കിലും വളരെ പെട്ടെന്ന് ആരാധകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു. താരം അഭിനയിച്ച ഓരോ സിനിമകളിലും മികച്ച ഡാൻസ് പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമ ഇൻഡസ്ട്രികളിൽ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

എന്നാൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായത് നിവിൻ പോളി പ്രധാന കഥാപാത്രത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ നിരവധി റെക്കോർഡുകൾ തകർത്ത പ്രേമം എന്ന ചലച്ചിത്രത്തിൽ മലർ മിസ്സായി വന്നപ്പോളാണ്. നിവിൻ പോളിയുടെ കൂടെ നായികയായി മികച്ച അഭിനയ പ്രകടനമായിരുന്നു സായി പല്ലവി കാഴ്ച്ചവെച്ചത്. കൂടാതെ നടിയുടെ മറ്റ് സിനിമകളിലെ പ്രകടനവും ആരാധകർ ഏറ്റെടുത്തിരുന്നു.

നടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ലവ് സ്റ്റോറി. സായി പല്ലവിയെ കേന്ദ്ര കഥാപാത്രമാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന പുത്തൻ ചലചിത്രമാണ് ലവ് സ്റ്റോറി. നായകനായി സിനിമയിൽ പ്രെത്യക്ഷപ്പെടുന്നത നാഗ ചൈതന്യയാണ്. ശേഖർ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയും കൂടിയാണ് ലവ് സ്റ്റോറി.

സായ്‌ പല്ലവിവെച്ച് ശേഖർ കമ്മൂല ഒരുക്കിയ ആദ്യ സിനിമയായിരുന്നു ഫിദ. മികച്ച പ്രണയ സിനിമയായത് കൊണ്ട് സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ലവ് സ്റ്റോറിയിലെ സാംരഗ ദരിയാ എന്ന വീഡിയോ സോങ്ങാണ്. യൂട്യൂബിൽ തന്നെ ആദ്യ ലിസ്റ്റിൽ ഈ ഗാനം വന്നിരിക്കുകയാണ്. ഗാനത്തിന്റെ ആസ്വാദനവും സായി പല്ലവിയുടെ ചടുലമായ നൃത്ത പ്രകടനമായതോടെ വീഡിയോ സോങ് വേറെയൊരു തരത്തിലേക്കാണ് എത്തിയിരിക്കുന്നത്.

Scroll to Top