സായ് പല്ലവി നായികയായി ഹിസ്റ്റോറിക്കൽ ത്രില്ലർ ചിത്രം ശ്യാം സിംഘ റോയ്.. കിടിലൻ ട്രൈലർ കാണാം..

യുവഹൃദയങ്ങളിൽ ഒരു ഓളം തീർത്ത ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം . ഈ സിനിമയിലൂടെ മലയാളികൾക്ക് സമ്മാനിച്ച പുതു താരസുന്ദരിമാർ ആയിരുന്നു സായ് പല്ലവിയും മഡോണ സെബാസ്റ്റിനും. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ വന്ന് പ്രേക്ഷക മനം കീഴടക്കിയ ഈ നായികമാർ തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ തിരക്കുള്ള നായികമാരായി ഇരുവരും മാറി കഴിഞ്ഞു. പ്രേമം എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച ഇവർ വീണ്ടും ഒന്നിച്ച് അഭിനയിക്കുകയാണ്.

മലയാള സിനിമയിൽ അല്ല ഇരുവരും ഒന്നിക്കുന്നത് എന്ന് മാത്രം
ഈച്ച എന്ന തെലുങ്ക് ഡബ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നായകനാണ് നാനി . നാനി പ്രധാന വേഷത്തിൽ എത്തുന്ന ശ്യാം സിംഘ റോയ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മഡോണയും സായി പല്ലവിയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. മൂന്ന് നായികമാരാണ് ശ്യാം സിംഘ റോയ് എന്ന ചിത്രത്തിൽ ഉള്ളത് . സായ് പല്ലവി , മഡോണ എന്നിവരെ കൂടാതെ കൃതി ഷെട്ടിയാണ് മൂന്നാമത്തെ നായികയായി എത്തുന്നത് . ചിത്രത്തിൽ കൃതിയും സായി പല്ലവിയുമാണ് നായകനായ നാനിയുടെ നായികമാരായി എത്തുന്നത്.


ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിക്കുന്നത് . ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . വളരെ മികച്ച അഭിപ്രായം നേടി ട്രെയിലർ മുന്നേറുന്നു . ചിത്രത്തിൽ നടൻ നാനി ഇരട്ടവേഷത്തിൽ എത്തുന്നുണ്ട്. നാനിയുടെ രണ്ടു കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതും ആവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. വളരെ മികച്ച വേഷമാണ് സായി പല്ലവിയ്ക്ക് ഈ ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്.


ട്രെയിലറിൽ നിന്നും ശ്യാം സിംഘ റോയ് ഒരു കിടിലൻ ഹിസ്റ്റോറിക്കൽ ത്രില്ലർ സിനിമയായിരിക്കും എന്നത് വ്യക്തമാണ്. ഈ ഹിസ്റ്റോറിക്കൽ ത്രില്ലർ സംവിധാനം ചെയ്യുന്നത് രാഹുൽ സാനകൃത്യൻ ആണ് . നിഹാരിക എന്റർടൈൻമെൻറ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്കിനോപ്പം മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ എല്ലാം ഒരുപോലെ ഡബ് ചെയ്ത റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ 24 ന് പുറത്തിറങ്ങും .

Scroll to Top