കൂട്ടുകാരികൾക്കൊപ്പം കിടിലൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി…

മലയാളത്തിൽ ഹിറ്റായി മാറിയ പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായ താരമാണ് നടി സായി പല്ലവി. താരമിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവി അഭിനയ രംഗത്തേക്ക് എത്തുന്നത് . ഈ റിയാലിറ്റി ഷോയെ തുടർന്ന് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് താരത്തിന് അവസരം ലഭിച്ചു . അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിൽ നിവിൻ പോളിയുടെ നായികയായി സായി പല്ലവി എത്തിയത് താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവ് ആയി മാറി.


സായ് പല്ലവി അഭിനേത്രി മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ്. അതുകൊണ്ട് തന്നെ പഠന ആവശ്യത്തിനായി അഭിനയരംഗത്ത് നിന്ന് താരം ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തുകയും തെന്നിന്ത്യയിലെ സജീവ താരമായി തകർക്കുകയും ചെയ്യുന്നു. പ്രേമം എന്ന ചിത്രത്തിലെ ഡാൻസ് പ്രകടനത്തിലൂടെ താരം നല്ലൊരു നർത്തകി കൂടിയാണെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം. ഓരോ ചിത്രത്തിലും ഗംഭീരമായ ഒരു ഡാൻസ് പെർഫോമൻസ് താരം കാഴ്ചവയ്ക്കാറുണ്ട് . മനോഹരമായ ക്ലാസ്സിക്കൽ നൃത്തമാണ് ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിൽ താരം കാഴ്ചവച്ചത്. ഒരു ഗ്രൂപ്പ് പെർഫോമൻസിൽ സായി പല്ലവി ഒപ്പം നൃത്തം ചെയ്യുന്നവരെ ശ്രദ്ധിക്കാൻ തോന്നിപ്പിക്കാത്ത വിധം അതിഗംഭീര പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്.


സായ് പല്ലവിയെ ഏറ്റവും മെയ് വഴക്കമുള്ള തെന്നിന്ത്യൻ താരം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്. ഓരോ സിനിമകളിലേയും നൃത്ത രംഗങ്ങൾ കൊണ്ട് താരം ഇത് പ്രേക്ഷകർക്ക് തെളിയിച്ചു കാണിച്ചു തരികയാണ്. ദൈവത്തെ പോലെയാണ് സായി പല്ലവി നൃത്തത്തെ ആരാധിക്കുന്നത് . എന്നും നൃത്തം അഭ്യസിക്കാനും നൃത്തത്തെ ആരാധിക്കാനും സായ് പല്ലവി മറക്കാറില്ല. തങ്ങളുടെ ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി ഒട്ടുമിക്ക നായികമാരും മണിക്കൂറുകളോളം ചില വഴിക്കുന്നത് ജിമ്മിൽ വർക്ക് ഔട്ട് ചെയ്തു കൊണ്ടും യോഗ അഭ്യസിച്ചു കൊണ്ടുമെല്ലാം ആണ്. എന്നാൽ ഇതിനൊന്നും മുതിരാത്ത സായി പല്ലവി അത്തരം നടിമാർക്ക് ഒരു വെല്ലുവിളി തന്നെയാണ് എന്ന് പറയാം.


കാരണം സായി പല്ലവി തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല . മാത്രമല്ല ഇതിനായി താരം തന്റെ ഇഷ്ട ഭക്ഷണം ഒഴിവാക്കുകയോ ഡയറ്റ് ചെയ്യുകയോ ഒന്നും തന്നെ ചെയ്യുന്നും ഇല്ല. ഡാൻസ് കൊണ്ട് മാത്രമാണ് സായ് പല്ലവി തന്റെ ശരീര സൗന്ദര്യം നിലനിർത്തുന്നത്.

Scroll to Top