സായി പല്ലവിയുടെ അതി മനോഹര ഗാനവുമായി വിരാടപർവ്വം.. വീഡിയോ സോങ്ങ് കാണാം..

ജൂൺ പതിനേഴിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം . വേണു ഉഡുഗുലയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ഒട്ടേറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വയ്ക്കാൻ ചിത്രത്തിന് സാധിച്ചില്ല . റാണ ദഗുബതി , സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1990 കളിൽ തെലുങ്കാന പ്രദേശത്ത് നടന്ന നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. നക്സലൈറ്റ് നേതാവിനെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്നത് . സഖാവ് രാവണ്ണ എന്ന ഈ നക്സലൈറ്റ് കഥാപാത്രമായി എത്തുന്നത് റാണ ദഗ്ഗുബതിയാണ്.

ഇപ്പോൾ ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം റീലീസ് ചെയ്തിരിക്കുകയാണ്. കൊലു കൊലു എന്ന ഈ ഗാനരംഗത്തിൽ നടി സായ് പല്ലവിയെ ആണ് കാണാൻ സാധിക്കുന്നത്. പ്രണയം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ് ഈ ഗാന രംഗത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്നത് . നിരവധി പ്രേക്ഷകരാണ് സായ് പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ നൽകിയിട്ടുള്ളത്.

ഡാൻസ് ചെയ്ത പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള താരം ഇത്തവണ അഭിനയ മികവ് കൊണ്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. ചന്ദ്രബോസ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സുരേഷ് ബൊബ്ലിയാണ്. ദിവ്യ മല്ലിക , സുരേഷ് ബൊബ്ലി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Scroll to Top