കെ ജി എഫ്നെ വെല്ലാൻ സലാർ..! പ്രേക്ഷക ശ്രദ്ധ നേടിയ സലാർ ടീസർ കാണാം..

തെനിന്ത്യനിൽ തന്നെ ഏറ്റവും കൂടുതൽ പ്രേഷകർ ജനശ്രെദ്ധ നേടിയ ചലച്ചിത്രമായിരുന്നു കെ ജി എഫ്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ നടനായ യാഷാണ് നായകനായി എത്തിയത്. കെ ജി എഫ് ഒന്നാം ഭാഗം തിയേറ്ററിൽ അത്ര ആഘോഷമായില്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സിനിമയായി മാറുകയായിരുന്നു കെ ജി എഫ് രണ്ടാം ഭാഗം.

ഇപ്പോൾ ഇതാ കെ ജി എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ സലാർ ആണ് യൂട്യൂബിൽ തരംഗമാകുന്നത്. മറ്റൊരു കെ ജി എഫ് ആകുമെന്നാണ് പല സിനിമ പ്രേമികൾ പറയുന്നത്. ഏകദേശം കെ ജി എഫിന്റെ അതേ രീതിയിൽ തന്നെയാണ് സലാർ സിനിമ വരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ടീസറാണ് ഇപ്പോളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്.

ടീസറിൽ തന്നെ കെ ജി എഫ് സിനിമയിലെ ഓരോ രംഗങ്ങൾ മനസ്സിലേക്ക് ഓടി വരും. ആരെയും ആരാധകനാക്കി മാറ്റുന്ന മാരക ഡയലോഗും ടീസറിൽ നിന്ന് വെക്തമാകുന്നുണ്ട്. “സിമ്പിൾ ഇംഗ്ലീഷ് നൊ കൺഫ്യൂഷൻ, ലയൺ ചീറ്റർ, ടൈഗർ എലിഫെന്റ് വെരി ഡൈൻജർസ് ബട്ട് നൊ ഇൻ ജുറാസിക്ക് പാർക്ക്.. റിഗാർഡിങ് ദാറ്റ്‌ പാർക്ക്. തെയർ ഈസ് ഐ എന്ന് സഹനടന്റെ ഡയലോഗാണ് ടീസറിൽ സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത്. സലാർ ടീസറിലെ മാരകമായ ദൃശ്യങ്ങളും വളരെ നല്ല രീതിയിൽ തന്നെ കാണിച്ചിട്ടുണ്ട്. എന്തായാലും സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ പ്രേമികൾ.

Scroll to Top