വിജയ് ദേവരകൊണ്ടയും, സാമന്തയും ഒന്നിക്കുന്ന ഖുഷി.. മനോഹര ഗാനം കാണാം..

സൗത്ത് ഇന്ത്യയിൽ ഒരുപാട് താരങ്ങൾ ഉള്ള നടനും നടിയാണ് വിജയ് ദേവരകൊണ്ടയും സാമന്തയും. നിരവധി സിനിമകളിലാണ് സാമന്തയും, വിജയും അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരുള്ള സിനിമ താരങ്ങളാണ് ഇരുവരും. ഇരുവരും ഒന്നിച്ചു എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഖുഷി. വിജയ് ദേവരകൊണ്ടയുടെ നായികയായിട്ടാണ് സാമന്ത സിനിമയിലെത്തുന്നത്. ഇപ്പോൾ ഇതാ ഇവരുടെ സിനിമയുടെ ലിറിക്സാണ് യൂട്യൂബിൽ വൈറലായി മാറുന്നത്.

ആരാധ്യ എന്ന ഗാനത്തിന്റെ ലിറിക്സാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുള്ളത്. വളരെ പെട്ടെന്നാണ് ഗാനത്തിന്റെ ലിറിക്സ് ആരാധകർ ഗാന പ്രേമികളും ഏറ്റെടുത്തത്. ശിവ നിവാർണയാണ് ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഖുഷി ഒരു റൊമാന്റിക്ക് ഹാസ്യ ചലച്ചിത്രമായിട്ടാണ് ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ കാണാവുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ സിനിമ തയ്യാറാക്കിയത്.

ഹെഷം അബ്ദുൽ വഹാബ് ഗാനം രചിച്ചിരിക്കുന്നത്. സിദ് ശ്രീരാം,ചിന്മയ് ശ്രിപാട എന്നിവരാണ് മനോഹരമായി ഗാനം പാടിരിക്കുന്നത്. ഗാനം കേൾക്കുന്ന ആരുടെയും മനസ്സ് നിറയ്ക്കുന്ന രീതിയിലാണ് പാടി വെച്ചിരിക്കുന്നത്. കഥ, രചിയതാവ്, സംവിധാനമെല്ലാം തയ്യാറാക്കിയത് ശിവ നിവർണ തന്നെയാണ്. മൈത്രി മൂവി മേക്കർസിന്റെ ബാനറിൽ രവി ശങ്കർ,നവീൻ തുടങ്ങിയവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

2023 സെപ്റ്റംബർ ഒന്നാം തീയതി തീയേറ്ററുകളിൽ എത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പ്രേഷകാരോട് അറിയിച്ചിരിക്കുന്നത്. സാമന്തയും, വിജയ് ദേവരകൊണ്ടയും കൂടാതെ മറ്റ് താരങ്ങളും കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ അഭിനയിക്കുന്നുണ്ട്. വിജയ്, സാമന്ത ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമായത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയാണ് നൽകുന്നത്.

Scroll to Top