സിംപിൾ ലുക്കുമായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2015 ൽ പുറത്തിറങ്ങിയ പോപ്പ് കോൺ എന്ന മലയാള ചിത്രത്തിൽ സഹ നടിയായി അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത മേനോൻ . പക്ഷേ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി . നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ടൊവിനോയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.

തുടർന്ന് ഒട്ടേറെ അവസരങ്ങൾ ഈ താരസുന്ദരിയെ തേടിയെത്തി. ഇപ്പോൾ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം സജീവമായി തുടരുന്നു. ഭീലനായക്, ബിംബിസാര, കടുവ, സർ, വാത്തി എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.


മറ്റ് സിനിമാതാരങ്ങളെ പോലെ സംയുക്തയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. “നിലവിലെ അവസ്ഥ : ഒരു ദൗത്യത്തിൽ ” എന്ന ക്യാപ്ഷനോടയാണ് താരം തന്റെ ചിത്രം പങ്കുവച്ചിട്ടുളത്. ഫ്ലാറ്റിൽ നിന്നുള്ള ഈ ചിത്രത്തിൽ വളരെ സിംപിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൂടുതലായും ഹോട്ട് ലൂക്കിലും ഗ്ലാമറസ് ലുക്കിലും എത്താറുള്ള സംയുക്തയുടെ ഈ സിംപിൾ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top