ബിക്കിനിയിൽ കടലിൽ നീന്തി സാനിയ ഇയ്യപ്പൻ..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലെ യുവതാര സുന്ദരിമാരിൽ ഏറെ പ്രതീക്ഷ പകരുന്നതും മികവുറ്റ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്യുന്ന ഒരു താരമാണ് സാനിയ ഇയ്യപ്പൻ. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവച്ച് ജനശ്രദ്ധ നേടിയെടുക്കുകയായിരുന്നു താരം . പിന്നീട് സിനിമയിൽ ബാലതാരമായി എത്തി നായിക നിരയിലേക്ക് കുതിച്ചുയർന്നു നടി സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ സിനിമയിലേക്കുള്ള കടന്നു വരവ് . പിന്നീട് താരം എത്തിയത് ക്വീൻ എന്ന ചിത്രത്തിലെ നായിക ആയിട്ടായിരുന്നു .

മഞ്ജുവാര്യരുടെ മകളായി ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിൽ എത്തിയതോടെ സാനിയ പ്രേക്ഷകക്കിടയിൽ പ്രിയങ്കരിയായി മാറി . പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിലും ഗ്ലാമറസ്സ് വേഷത്തിൽ സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയം പോലെ തന്നെ മോഡലിംഗിലും തന്റെ മികവ് തെളിയിച്ച താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസും എല്ലാം ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. സാനിയ അവസാനം അഭിനയിച്ചത് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് . ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.


അഭിനേത്രി, മോഡൽ എന്നതിനപ്പുറം മികച്ചൊരു ഡാൻസർ കൂടിയാണ് താരം. ഒരു ഡാൻസ് റിയാലിറ്റി ഷോ തന്നെയാണ് താരത്തെ ഇത്രയും ശ്രദ്ധേയയാക്കി മാറ്റിയത് . ഫാഷൻ രംഗത്തും തന്റേതായ തനത് രീതി താരത്തിനുണ്ട് . ഡാൻസ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് സാനിയ . ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ താരം മുടക്കാറില്ല .


ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് സാനിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് . മാലിദ്വീപിൽ എത്തി അവധിക്കാലം ആഘോഷിക്കുന്ന താരം കടലിനടിയിലൂടെ നീന്തുന്ന ഒരു വീഡിയോയിലാണ് ഇപ്പോൾ ആരാധക കണ്ണുകൾ ഉടക്കുന്നത് . ഏറ്റവും മികച്ച ജന്മദിനം എന്ന അടികുറിപ്പ് നൽകി കൊണ്ടാണ് താരം ഈ വീഡിയോ ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്.

Scroll to Top