തെലുങ്കിൽ ഗ്ലാമറസ്സ് ഡാൻസുമായി കീർത്തി സുരേഷ്…! താരത്തിൻ്റെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

Posted by

ഈ അടുത്ത് റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് സർക്കാർ വാരി പാട. നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് നടി കീർത്തി സുരേഷും നടൻ മഹേഷ് ബാബുവുമാണ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പരശുറാം ആണ്.

ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മുരാരി വാ… എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. മഹേഷ് ബാബു – കീർത്തി സുരേഷ് താര ജോടികളെയാണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ഈ ഗാനത്തിൽ കീർത്തി സുരേഷ് ഗ്ലാമറസ് കോസ്റ്റൂമിൽ എത്തിയിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ് . ഇരുവരും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾക്കൊപ്പം കിടിലൻ ഡാൻസ് പെർഫോമൻസും താരങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്.

ആനന്ദ് ശ്രീറാം ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ശ്രുതി രഞ്ജിനി , എം.എൽ ഗായത്രി , ശ്രീകൃഷ്ണ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സരിഗമ തെലുങ്കു എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

Categories