എഴുപതുകളിലെ കഥ പറഞ്ഞ് ശശിയും ശകുന്തളയും… പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

വമ്പൻ ഹിറ്റായി മാറിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം ഒരുക്കിയ ആർ എസ് വിമൽ തിരക്കഥയും നിർമ്മാണവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശശിയും ശകുന്തളയും . ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ബിച്ചാൾ മുഹമ്മദ് ആണ്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ശശിയും ശകുന്തളയും ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ആണ്. എഴുപതുകളുടെ കാലത്തിലെ കഥ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . ഒരു ട്യൂട്ടോറിയൽ കോളേജിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തത്തിൽ പ്രണയവും പ്രമേയമാകുന്നുണ്ട് . രണ്ടേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രൈലർ വീഡിയോ മ്യൂസിക് 247 യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് ഷഹീൻ സിദ്ദിഖ് , സിദ്ദിഖ് , ആർ എസ് വിമൽ , അശ്വിൻ കുമാർ , ബിനോയ് , ബാലാജി ശർമ്മ, നേഹ സലാം, രസ്ന പവിത്രൻ , സിന്ധു വർമ്മ എന്നിവരാണ്. ആമി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ എസ് വിമൽ , സലാം തനിക്കട്ട്, നേഹ എന്നിവർ ചേർന്നാണ്. പ്രജയ് ജെ കമ്മത്ത് , മോഹൻ എന്നിവർ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആണ്. പ്രകാശ് അലക്സ് , കെ പി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് . വിഷ്ണു പ്രസാദ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വിനയൻ എം ജെ ആണ്.

ആർട്ട് ഡയറക്ടർ – ബസന്ത് പെരിങ്ങോട് , മേക്കപ്പ് – വിപിൻ , കോസ്റ്റും – കുമാർ എടപ്പാൾ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പിയങ്കാവ് , സ്റ്റണ്ട് – അഷറഫ് ഗുരുക്കൾ, സ്റ്റിൽ – ഷിബി ശിവദാസ് , പി ആർ ഒ – വാഴൂർ ജോസ് , ബിജിത്ത് വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഈ ട്രൈലർ വീഡിയോ നേടുന്നത്.

Scroll to Top