പ്രേക്ഷക ശ്രദ്ധ നേടി നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് ടീസർ കാണാം..

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്ത് വിടുകയും അവ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സാറ്റർഡേ നൈറ്റ് എന്ന പേരിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിനെ കൂടാതെ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ പോസ്റ്ററുകളിൽ നിന്ന് ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇതിന്റെ കളർഫുൾ പോസ്റ്ററുകൾ റിലീസ് ചെയ്തത് കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ്. അതിന് ശേഷം ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ ഇതിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ടീസർ വീഡിയോയിൽ കാണാൻ സാധിക്കുന്നത് സിജു വിൽസൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹ റിസപ്‌ഷൻ ഫോട്ടോ ഷൂട്ട് രംഗങ്ങളിലെ രസകരമായ കാഴ്ചകളാണ്.

എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. വിനായക ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത് വിനായകയാണ് . അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ടി ശിവാനന്ദേശ്വരൻ. ഈ ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുക്കുന്ന സാറ്റർഡേ നൈറ്റ് പൂജ റിലീസായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നിവിൻ പോളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു കംപ്ലീറ്റ് ഫൺ ചിത്രവുമായി എത്തുന്നത് ഒരു ഇടവേളയ്ക്കു ശേഷമാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Scroll to Top