ഗോകുൽ സുരേഷ് ചിത്രം “സായാന വാർത്തകൾ” കിടിലൻ ട്രൈലർ കാണാം..

Posted by

ഗോകുൽ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സായാഹ്ന വാർത്തകൾ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സോഷ്യോ – പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്. സൂര്യ ടി വി എ യൂടൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത്.

വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറെ വ്യത്യസ്ഥതയാർന്ന കഥാപാത്രമായാണ് ഗോകുൽ ഈ ചിത്രത്തിൽ എത്തുന്നത്. രവി എന്ന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിക്കുന്നത്. ഈ ട്രൈലറിൽ നിറഞ്ഞ് നിൽക്കുന്നതും രവി എന്ന കഥാപാത്രമാണ്. ഗോകുലിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, ഇന്ദ്രൻസ് , മകരന്ദ് ദേശ്പാണ്ഡെ, ശരണ്യ ശർമ, ആനന്ദ് മൻമദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഡി 14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് മഹ്ഫൂസ് എം ഡി , നൗഷാദ് ടി എന്നിവർ ചേർന്നാണ്. സംവിധായകൻ അരുൺ ചന്തു, സച്ചിൻ ആർ. ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും. ചിത്രത്തിലെ ഗാനങ്ങൾ ഒരുങ്ങിയിരിക്കുന്നത് പ്രശാന്ത് പിള്ളൈ, ശങ്കർ ശർമ എന്നിവർ ചേർന്നാണ്. ശരത്ത് ഷാജിയാണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അരവിന്ദ് മൻമദൻ ആണ്.

Categories