സായി പല്ലവിയുടെ വേറേ ലെവൽ എനർജി..! മഴയത്ത് കിടിലൻ ഡാൻസുമായി താരം..

നാഗ ചൈതന്യയും സായി പല്ലവിയും നായക നായകിയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറി ഇപ്പോൾ വൻ വിജയം കൈവരിച്ചിരിക്കുകയാണ്. തീയേറ്ററുകളിൽ നാളെ പ്രതികരണമാണ് ഈ ചലച്ചിത്രത്തിനു ലഭിക്കുന്നത്. വളരെ അതികം നാളുകൾക്ക് ശേഷമാണു നാഗ ചൈതന്യ തന്റെ ആരാധകരുടെയും അതിലുപരി സിനിമ പ്രേമികളുടെയും മുന്നിൽ എത്തുന്നത്. സിനിമ പ്രേമികൾ വൻ വരവേൽപ്പുകളോടെയാണ് ചലച്ചിത്രത്തെയും നാഗ ചൈതന്യയെയും സ്വീകരിച്ചത്. സൗത്ത് ഇന്ത്യയിലെ തന്നെ മുൻ നിറ നായകിമാരിൽ പ്രധാനിയായ സായി പല്ലവി കൂടെ എത്തിയപ്പോൾ ആവേശം ഇരട്ടിക്കുകയാണ് ചെയ്തത്. സെപ്റ്റംബർ ഇരുപത്തി നാലിനു റിലീസ് ആയ ചല ചിത്രത്തിലെ മനോഹരമായ ഗാനമാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്.

അഭിനയത്രി എന്നതിലുപരി സായി പല്ലവി വളരെ നല്ലൊരു നർത്തകി കൂടിയാണെന്നു അറിയാത്ത ആരാധകർ ഉണ്ടാകുകയില്ല. വീണ്ടും സായി തന്റെ നർത്ത വൈഭവം തെളിയിക്കുന്ന തരത്തിലുള്ള ഡാൻസ് വീഡിയോ ആണ് പ്രേഷകർ ഇപ്പോൾ ഏറ്റിടുത്തിരിക്കുന്നത്. കോരി തരിക്കുന്ന മഴയിൽ സൂപ്പർ ഡാൻസുമയാണ് സായി തന്റെ ആരാധകർക്ക് മുന്നിൽ ചിത്രത്തിൽ വെളിപ്പെട്ടിരിക്കുന്നത്.തരാജോടികളുടെ പ്രണയവും പിന്നീട് സംഭിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ ഉടനീളം കാണിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലും, തെലങ്കാനയിലും സിനിമ തിയേറ്റർ തുറന്നത്തോടെ സിനിമ പ്രേമികൾക്ക് ആവേശം കൂടി. ലോക്കഡോൺ കാരണം ആറു മാസത്തെ ഇടവേളയാണ് ഈ സിനിമയുടെ ചിത്രികരണത്തിന് വേണ്ടി വന്നത്.

തുടക്കത്തിൽ ചിത്രം നിന്നു പോയെങ്കിലും പിന്നീട് 2020 സെപ്റ്റംബറിൽ ഹൈദരാബാദിലാണ് ചിത്രം പുനർ ആരംഭിച്ചത്. അമിഗോസ് ക്രിയേഷൻ, ഏഷ്യൻ സിനിമസ് എന്നിവർ ഒരുമിച്ചാണ് സിനിമയുടെ നിർമാണം നിർവഹിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത സംവിധായകന്റെ സ്ഥാപനത്തിലെ ശിക്ഷനായ പവനാണ്.

Scroll to Top