പ്രേക്ഷക ശ്രദ്ധ നേടിയ സീത രമം..! മനോഹര വീഡിയോ സോങ്ങ് കാണാം..

Posted by

ഈ അടുത്ത് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് സീത രാമം . പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ പീരീഡ് മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് അഞ്ചിന് ആഗോള റിലീസായി എത്തിയത്. നിലവിൽ 70 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി ഈ ചിത്രം . ഈ ചിത്രത്തിന്റെ സക്സസ് ഫുൾ പ്രെമോയ്ക്ക് ശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തരലി തരലി എന്ന ഗാനത്തിന്റെ വീഡിയോ ആണിത് . നടൻ ദുൽഖർ സൽമാനേയും നായിക മൃണാൾ താക്കൂറിനേയുമാണ് ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കുന്നത്.

അതിമനോഹരമായി നൃത്തം ചെയ്യുന്ന നായികയേയും , പ്രണയ ഭാവങ്ങളോടെ അത് നോക്കി നിൽക്കുന്ന നായകനേയും ആണ് ഈ ഗാനം നമുക്ക് കാണിച്ചു തരുന്നത്. വീഡിയോയിൽ ഗാനത്തിന്റെ മേക്കിങ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണ കാന്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ് . സുനിത ഉപദ്രഷ്ട ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പട്ടാളക്കാരനായ ലെഫ്റ്റനെന്റ് റാമിന്റെ കഥ പറയുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ അതിമനോഹരമായ പ്രണയവും തീവ്രമായ ദേശ സ്നേഹവും തുറന്നു കാണിക്കുന്നു. ഹനു രാഘവപുടിയുടെ ഈ ചിത്രം 1960 കളിലെ കഥയാണ് പറയുന്നത് . ഈ ചിത്രത്തിൽ രശ്മിക മന്ദാന, തരുൺ ഭാസ്ക്കർ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, ഭൂമിക ചൗള, സുമന്ത്, മുരളി ശർമ്മ, സച്ചിൻ ഖേദകർ, വെണ്ണല കിഷോർ, സുമന്ത്, രുക്മിണി വിജയ് കുമാർ എന്നിവരും വേഷമിടുന്നു. പി എസ് വിനോദ് ആണ് ചിത്രത്തിന്റെ കാമറമാൻ . കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റർ.

Categories