ദുൽഖർ സൽമാൻ നായകനായി എത്തുന്ന “സീത റാമം” ടീസർ കാണാം..

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം. കീർത്തി സുരേഷിനൊപ്പം വേഷമിട്ട മഹാനടിയാണ് ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം . ആഗസ്ത് മാസം പതിനഞ്ചിനാണ്‌ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീത രാമം റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലായും ഈ ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം വമ്പിച്ച ശ്രദ്ധ നേടിയിരുന്നു.

കൂടാതെ ചിത്രത്തിലെ ഒരു ഗാനവും റിലീസ് ചെയ്ത ഉടൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ശരത്, നിത്യ മാമൻ എന്നിവർ ചേർന്നാണ് പാടിയത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ ആദ്യ ടീസർ കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർത്തി ഈ ടീസർ ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്.

മൃണാൾ താക്കൂ ർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥയാണ് പറയുന്നത്. ഹനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകൻ. വൈജയന്തി മൂവീസ് , സ്വപ്ന സിനിമഎന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി രശ്‌മിക മന്ദാനയും ഇതിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി എസ് വിനോദ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റർ കോട്ടഗിരി വെങ്കിടേശ്വര റാവു ആണ്. സീത രാമത്തിന് പുറമേ ദുൽഖറിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ നെറ്റ്ഫ്ലിസ് സീരിസായ ഗൺസ് ആൻഡ് ഗുലാബ്‌സ് , ഹിന്ദി ചിത്രമായ ചുപ് എന്നിവയാണ്.

Scroll to Top