ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം “സീതാ രാമൻ”.. മനോഹര ഗാനം കാണാം..

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ഈ തെലുങ്ക് ചിത്രം മൊഴിമാറ്റത്തോടെ മലയാളം, തമിഴ് ഭാഷകളിലും എത്തുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ഒരു ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഈ ഗാനത്തിന്റെ മലയാള പതിപ്പിലെ വരികളാരംഭിക്കുന്നത് പെണ്പൂവേ തേൻവണ്ടേ എന്നാണ് . മലയാളത്തിൽ അരുൺ ആലാട്ട് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. വിശാൽ ചന്ദ്രശേഖറാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് . മലയാളത്തിൽ ശരത്, നിത്യ മാമൻ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ഈ പ്രണയഗാനം പുറത്തിറങ്ങി നിമിഷ നേരങ്ങൾക്കകം ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു.

മൃണാൾ താക്കൂർ നായികയായെത്തുന്ന ഈ ചിത്രം ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥയാണ് പറയുന്നത്. ഈ ചിത്രത്തിലെ ഒരു നിർണ്ണായകമായ വേഷം ചെയ്യുന്നത് നടി രശ്മിക മന്ദാനയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടി ആണ്. സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് . പി എസ് വിനോദ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത് കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തിയ മഹാനടി എന്ന ചിത്രത്തിൽ ജമിനി ഗണേശനായി അഭിനയിച്ചു കൊണ്ടാണ് . റോഷൻ ആൻഡ്രൂസ് ഒരുക്കിയ മലയാള ചിത്രമായ സല്യൂട്ടാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഇനി താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത് തെലുങ്കു ചിത്രമായ സീത രാമം, ഹിന്ദി ചിത്രം ചുപ്, നെറ്റ് ഫ്ലിക്സ് സീരിസ് ആയ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ്.

Scroll to Top