ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷഫീഖിന്റെ സന്തോഷം.! വീഡിയോ സോങ്ങ് കാണാം..

Posted by

അനൂപ് പന്തളം രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഖൽബിലെ ഹൂറി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്. നടി ദിവ്യ പിള്ളൈ ആണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായികയായി എത്തുന്നത്.

ഈ ഗാനരംഗത്തിലും ഉണ്ണിമുകുന്ദനേയും ദിവ്യയേയും ആണ് കാണാൻ സാധിക്കുന്നത് . ഇവർക്കിടയിലെ പ്രണയവും മനോഹര നിമിഷങ്ങളുമാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത് . മനു മഞ്ജിത്ത് രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു ഫീച്ചർ ഫിലിം ആയ ഷഫീഖിന്റെ സന്തോഷം എന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് . എൽദോ ഇസാക്ക് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നൗഫൽ അബ്ദുള്ള ആണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ , ദിവ്യ പിള്ളൈ എന്നിവരെ കൂടാതെ മനോജ് കെ ജയൻ , ബാല , ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, രാഹുൽ മാധവ് , മിഥുൻ രമേഷ് , അനീഷ് രവി , സ്മിനു സിജോ, ബോബൻ സാമുവൽ , ഹരീഷ് പെൻഗൻ, അസീസ് നെടുമങ്ങാട്, ഗീതി സംഗീത , ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരും വേഷമിടുന്നു.

Categories