പാവാടയും ബ്ലൗസും ധരിച്ച് നാടൻ പെണ്ണായി ഷലിൻ സോയാ..!

Posted by

മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ വളർന്നു വരുന്ന അഭിനയത്രിയാണ് ശാലീൻ സോയ. മലപ്പുറം തിരൂർ സ്വേദേശിയായ ശാലീൻ മികച്ച നർത്തകി കൂടിയാണ്. തന്റെ പിതാവ് ബിസിനെസ്സുക്കാരനായിരുന്നുവെങ്കിലും മാതാവ് നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന നൃത്ത അധ്യാപികയായിരുന്നു. തന്റെ അമ്മയ്ക്ക് ദൈവം നൽകിയ അതെ കഴിവ് ശാലീനുണ്ടായിരുന്നു.

2004 മുതലാണ് താരം ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിൽ നടി അഭിനയിച്ചായിരുന്നു അഭിനയ ലോകത്തേക്കുള്ള ശാലീന്റെ പ്രവേശനം. പിന്നീട് കിരൺ ടീവിയിൽ അവതരിപ്പിച്ചിരുന്ന ജസ്റ്റ്‌ ഫോർ കിഡ്സ്‌ എന്ന ഷോയിലെ അവതാരികയായി പ്രേഷകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ശാലീൻ ഏറെ ജനശ്രെദ്ധ നേടിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ്. ശേഷമാണ് 2006ൽ റിലീസ് ചെയ്ത ഔട്ട്‌ ഓഫ് സിലബസ് എന്ന ചലചിത്രത്തിൽ ശാലീന്റെ കടന്ന് വരവ്. പിന്നീട് എണ്ണിയാൽ തീരാത്ത സിനിമകളിലായിരുന്നു ശാലീൻ അഭിനയിച്ചത്. സഹോദരിയായും, മകളായും, വിദ്യാർത്ഥിനിയായും നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.

2020ൽ റിലീസ് ചെയ്ത ധമാക്കയിലാണ് നായകന്റെ സഹോദരിയായി ശാലീൻ അവസാനമായി അഭിനയിച്ചത്. ഒരുപാട് സീരിയകളിലും, ഹ്വസ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് സോഷ്യൽ മീഡിയയിലും തന്റെതായ സ്ഥാനം ഈ ചെറുപ്രായത്തിൽ തന്നെ നേടിയെടുത്ത്. ചില ഫോട്ടോഷൂട്ടുകളിലും മോഡലായി തിളങ്ങിയിരുന്നു. ഇപ്പോൾ കേരളപിറവിയുടെ ഭാഗമായി കേരളതനിമയിലെത്തിയ ശാലീന്റെ അതിമനോഹരമായ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

Categories