രാവണ പ്രഭുവിലെ ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..!

Posted by

മലയാളികൾക്ക് ഏറെ പ്രിയങ്കരിയും സീരിയൽ മേഖലയിൽ സജീവമായ അഭിനേത്രിയാണ് നടി ശാലു മേനോൻ. ഒട്ടേറെ നല്ല സീരിയലുകളുടെ ഭാഗമാകാൻ ഇതിനോടകം തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ കഴിവ് പരമാവധി പ്രകടിപ്പിച്ചു കൊണ്ടാണ് താരം അഭിനയിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല താരത്തിന് മികവുറ്റ കഴിവുള്ളത് നൃത്തത്തിലും ശാലു ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .

ടെലിവിഷനിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അതിമനോഹരമായ തന്റെ ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം മറക്കാറില്ല. ശാലുവിൻ്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശാലു മേനോൻ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ നൃത്ത വീഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത് .

രണ്ട് ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് ഒരു മാസം മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ സ്വന്തമാക്കിയിട്ടുള്ളത്. അറിയാതെ അറിയാതെ എന്ന ഗാനത്തിന് അതി മനോഹരമായ നൃത്ത ചുവടുകളാണ് ശാലു കാഴ്ച വച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ഗാനത്തിന്റെ ലിറിക്‌സ് രചിച്ചിട്ടുള്ളത്. ജയചന്ദ്രൻ, കെ എസ്‌ ചിത്രയുമാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.

ഈ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു വെഞ്ഞാറമൂട് ആണ്. ഒപ്പം അസിസ്റ്റന്റ് ക്യാമറമാൻ ആയി പ്രവർത്തിച്ചിരിക്കുന്നത് ശ്യാം ആണ്. ശാലുവിന്റെ മനോഹരനുത്ത ചുവടുകൾ നിറഞ്ഞ ഈ വീഡിയോയ്ക്ക് താഴെ ഒടേറെ പേരാണ് താരത്തെ അഭിനന്ദിച്ചും സപ്പോർട്ട് ചെയ്തു കമന്റുകൾ രേഖപ്പെടുത്തിയുള്ളത്.

Categories