നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് കാഴ്ചവെച്ച നടിയാണ് ശാലു മേനോൻ. നാടൻപാട്ടിന്റെ ഈരടിയിൽ ചുവടുവെച്ചും ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ ശാലുവിനെ മലയാളികൾ ഇന്നും ഓർക്കുന്നു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീൻ പ്രേക്ഷരുടെ മനസ്സിൽ ഇടം നേടികൊണ്ട് താരം സ്‌ക്രീനിൽ പ്രേത്യക്ഷ പെടുകയായിരുന്നു.. ജീവിതത്തിൽ പലപ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുള്ള നായികയാണ് ശാലു.രാഷ്ട്രീയ മേഖലയിൽ താരം തിളങ്ങി നിന്നിട്ടില്ലെങ്കിലും ആരോപണങ്ങൾ വിധേയമായിരുന്ന നടിയാണ്.
നൃത്തം ജീവശ്വാസമായി കൊണ്ടുനടക്കുന്ന നടിക്ക് സ്വന്തമായി എട്ട് അക്കാദമികൾ വരെ വളർന്നു എത്തിയിരിക്കുകയാണ്.പാരമ്പര്യമായി നൃത്തത്തെ പ്രോത്സാഹിപ്പിച്ചിരുന്ന കുടുബത്തിലെ അംഗം ആണ് നടി. അതുകൊണ്ട് തന്നെ കുടുബത്തിന്റെ പിന്തുണയും താരത്തിനുണ്ട്.
വിവാഹജീവിതം പരാജയപ്പെട്ടനടി പുനർവിവാഹം ചെയ്തിട്ടില്ല.സോളാർ വിവാദത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടിവന്നിട്ടുപോലും ജീവിതത്തിൽ തോറ്റുകൊടുക്കാൻ നടി തയ്യാറല്ലായിരുന്നു എന്നതിന്റെ തെളിവായിരുന്നു നടിയുടെ വിവാഹം.. സോളാർ പ്രശ്നത്തിന്റെ കരിനിഴലിൽ നിൽകുമ്പോഴാണ് മിനിസ്‌ക്രീൻ നടനായാ സജി നായരെ നടി വിവാഹം കഴിക്കുന്നത്.സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട വിവാഹത്തിൽ കലാശിക്കുകയായിരുന്നു.
സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള നടി ഒരുപാട് നല്ല വീഡിയോകൾ ആരാധകർക്കായി കാഴ്ചവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്‌സും താരത്തിനുണ്ട്.. ശാലീനസൗന്ദര്യവും വടിവുത്ത ശരീരവും നടിയെ കൂടുതൽ ശ്രെദ്ധ ആകർഷിപ്പിക്കുന്നു.
കടൽത്തീരത്തിനടുത് ബ്ലാക്ക് ആൻഡ് വൈറ്റ് ഷെയ്ഡ് സാരിയിൽ പാറിപറന്നു ചുവടുവെക്കുന്ന പുതിയ വീഡിയോ ശാലു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്യാമറ ചലിപ്പിച്ചത് വിഷ്ണു വെഞ്ഞാറമൂടാണ്. അസിസ്റ്റന്റ് ചെയ്തിരിക്കുന്നത് ശ്യാം ആദർശ് ആണ്.പഞ്ചവർണ കുളിരെ എന്ന യേശുദാസ് പാടിയ ഗാനത്തിനൊപ്പം നൃത്തം വെച്ചാണ് താരം വീഡിയോയിൽ എത്തിയത്.