സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! കല്യാണി കളവാണി ഡാൻസ് വീഡിയോ കാണാം..

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നടി ശാലു മേനോൻ . അഭിനയം പോലെ തന്നെ താരം ഏറെ ശോഭിച്ച മേഖലയാണ് നൃത്തവും. അഭിനയ ലോകത്ത് നിന്ന് അപ്രത്യക്ഷമായ താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സീരിയലുകളിലൂടെ ആയിരുന്നു. തന്റെ ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളാണ് താരം നേരിടേണ്ടിവന്നിട്ടുള്ളത്. രാഷ്ട്രീയ മേഖലയിൽ ശാലുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നിലെങ്കിലും പലതരം ആരോപണങ്ങൾക്കും താരം വിധേയയായിരുന്നു .


നൃത്തത്തെ ജീവന് തുല്യം സ്നേഹിക്കുന്ന താരത്തിന് ഇപ്പോൾ സ്വന്തമായി എട്ട് അക്കാദമികൾ ഉണ്ട്. ഒരു നൃത്ത കുടുംബത്തിലാണ് ശാലു ജനിച്ചത്. പാരമ്പര്യമായി നൃത്തത്തെ പ്രോത്സാഹിപ്പിച്ചിരുന്ന കുടുംബം ആയതു കൊണ്ട് തന്നെ കുടുബത്തിന്റെ പിന്തുണയും എല്ലായ്പ്പോഴും താരത്തിനുണ്ട്.
സോളാർ വിവാദത്തിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ശാലുവിന്. എന്നാൽ പോലും ജീവിതത്തിൽ തോറ്റുകൊടുക്കാൻ താരം തയ്യാറായിരുന്നില്ല. അതിന്റെ തെളിവായിരുന്നു ആ സമയത്ത് നടന്ന നടിയുടെ വിവാഹം.

സോളാർ പ്രശ്നം താരത്തെ വേട്ടയാടി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു മിനിസ്‌ക്രീൻ നടനായാ സജി നായരുമായി താരം വിവാഹിതയാകുന്നത്. സൗഹൃദത്തിൽ ആരംഭിച്ച ഇരുവരുടേയും ബന്ധം പിന്നീട വിവാഹത്തിൽ അവസാനിക്കുകയായിരുന്നു. താരത്തിന്റെ വിവാഹജീവിതം പരാജയപ്പെട്ടെങ്കിലും ശാലു പിന്നീട് ഒരു വിവാഹത്തിന് മുതിർന്നിട്ടില്ല.
താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഒട്ടേറെ ആരാധകരുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിലും നിരവധി ഫോളോവേഴ്‌സ് ഉണ്ട് . ഡാൻസറായ താരത്തിന്റെ ശാലീനസൗന്ദര്യവും വടിവൊത്ത ശരീരവും താരത്തെ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റുന്നു.


കല്യാണി കളവാണി എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന ശാലുവിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുന്നത്. കറുപ്പു കരയുള്ള സെറ്റ് മുണ്ടിൽ വീടിന്റെ അകത്തളത്തിലും പുറത്തും നൃത്തം ചെയ്യുന്ന താരത്തിന്റെ ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

Scroll to Top