മനോഹര നൃത്തവുമായി ശാലു മേനോൻ..!അലൈപാവുതെ കണ്ണാ..ഗാനത്തിന് ചുവടുവച്ച് താരം…

Posted by

ഏറെക്കാലമായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ബിഗ് സ്കീനിലും മിനിസ്ക്രീനിലും താരം ഒരുപോലെ ശോഭിച്ചിട്ടുണ്ട്. നിലവിൽ മിനിസ്ക്രീൻ പരമ്പരകളിൽ താരം സജീവമാണ്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയാണ് ശാലു. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും താരത്തിനുണ്ട്.

ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപ്പെട്ട താരം അതിനെയെല്ലാം ധൈര്യ പൂർവ്വമാണ് നേരിട്ടത്. ഈ വിവാദങ്ങളുടെ ചൂടിൽ നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. നടനായ സജി നായരാണ് താരത്തെ വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം ഏറെ കാലം നീണ്ടു നിന്നില്ല. നൃത്തത്തിലൂടെ ആവണം താരം തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നത്.

സോഷ്യൽ മീഡിയയിലെ സജീവ താരമാണ് ശാലു. തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും നൃത്ത വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശാലു മേനോൻസ് എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഡാൻസ് വീഡിയോസാണ് താരം കൂടുതലായും ഈ ചാനലിലൂടെ പങ്കുവയ്ക്കാറുള്ളത് .

താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അലൈപായുതെ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. കടൽ തീരത്ത് വച്ച് നൃത്തം ചെയ്യുന്ന താരത്തിന്റെ ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത് .

Categories