ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി ശാലു മേനോൻ..!

നൃത്തത്തെ ഏറെ സ്നേഹിക്കുന്ന കലാകാരിയായശാലു മേനോൻ ഒരു നടിയും അതിലുപരി നല്ലൊരു നർത്തകിയുമാണ് . സിനിമയിലും സീരിയലിലും ഒരു കാലത്ത് വളരെയെറെ സജീവമായിരുന്നെങ്കിലും നൃത്തത്തിനായിരുന്നു ശാലു മേനോൻ ഊന്നൽ നൽകിയിരുന്നത് . ശാലു മേനോൻ ഇപ്പോൾ നൃത്തം അഭ്യസിപ്പിക്കുന്നത് തന്റെ മുൻ തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ട് വന്ന നൃത്തകലാലയത്തിൽ ആണ് . ശാലു മേനോൻ ജനിച്ചു വളർന്നത് തൃപ്പുണ്ണിത്തുറയിൽ ആണ് , പിന്നീട് തന്റെ മാതാപിതാക്കൾക്ക് ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു പോകുന്ന ഇപ്പോഴത്തെ നൃത്ത വിദ്യാലയം തുടങ്ങി വെച്ചത് മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ ആണ് . ശാലു മേനോൻ ഇപ്പോഴും നൃത്തത്തിൽ തന്നെയാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . എട്ടോളം ഡാൻസ് സ്കൂളുകൾ ആണ് താരം ഇപ്പോൾ നടത്തി പോരുന്നത് . സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരാണ് ശാലു മേനോന് ഉള്ളത്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആരാധകർക്കായി പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകൾക്കും വീഡിയോയ്ക്കും വളരെ പെട്ടെന്ന് തന്നെയാണ് സ്വീകാര്യത ലഭിക്കുന്നത്.


ടെലിവിഷന്‍ സീരിയലുകളിലാണ് കുറേ കാലമായി ശാലു അഭിനയിക്കുന്നത്. ഇപ്പോൾ രണ്ട് പരമ്പരകളിൽ താരം ഒരേ സമയം അഭിനയിച്ച്‌ പോരുന്നു . സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയാണെന്നാണ് താരത്തിന്റെ അഭിപ്രായം .
താരത്തിന്റെ ക്രിസ്‌തുമസ്‌ സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് അഭിമന്യുവാണ് . കൈയ്യിൽ ഒരു ഗ്ലാസ് വൈനും പിടിച്ചാണ് ശാലു ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരിക്കുന്നത്‌.

Scroll to Top