സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസിം..

ഷംന കസീമിനെ അറിയാത്ത സിനിമ പ്രേമികൾ വളരെ ചുരുക്കമായിരിക്കും. സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടനവധി ചലചിത്രങ്ങളിൽ തന്റെതായ അഭിനയ പ്രകടനത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അഭിനയത്രി കൂടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലാണ് ഷംന ഈയൊരു കാലയളവിൽ അഭിനയിച്ച് തകർത്തിരിക്കുന്നത്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് തരംഗം സൃഷ്ടിക്കാൻ ഷംന മറക്കാറില്ല.

കുറച്ചു നാളുകൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയെ ചുംബിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അമൃത ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന ഷോയിലൂടെയാണ് ഷംന കസീം സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. തന്റെ തുടക്കകാലം മലയാള സിനിമകളായിരുന്നു ഷംന കസീം തിളങ്ങി നിന്നിരുന്നത്.

ദിലീപിന്റെ പച്ചകുതിര, മോഹൻലാൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച കോളേജ് കുമാരൻ, അലിഭായ്, ഭാർഗവചരിതം എന്നീ ചലചിത്രങ്ങളിലാണ് ഇതിനോടകം വേഷമിട്ടിരിക്കുന്നത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചലചിത്രത്തിൽ നായികയായിട്ടായിരുന്നു ഷംന കസീം അഭിനയിച്ചത്. 2012ൽ റിലീസ് ചെയ്ത ചട്ടക്കാരി എന്ന മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായി ഷംന അഭിനയിച്ചിരുന്നു.

അഭിനയത്തിലുപരി മികച്ച നർത്തകിയും, മോഡലും കൂടിയാണ് ഷംന കസീം. നിരവധി ഫോട്ടോഷൂട്ടുകളിൽ ശ്രെദ്ധയമായ മോഡലായി തിളങ്ങി നിൽക്കാൻ ഷംനയ്ക്ക് കഴിഞ്ഞു. ഇപ്പോളത്തെ മിക്ക പരസ്യങ്ങളിലും, ഫോട്ടോഷൂട്ടുകളിലും ഷംന നിറഞ്ഞു നിൽക്കാറുണ്ട്. നിലവിൽ താരത്തിന്റെ ഷംനയുടെ ഏറ്റവും പുതിയ ചിത്രമാണ് ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ” നല്ല മേക്കപ്പ് സന്തോഷമാണ്” അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

Scroll to Top