ഷംന കാസിം ഗ്ലാമർ വേഷത്തിൽ എത്തുന്നു തെലുങ്ക് ചിത്രം ത്രീ റോസ്സസ്..! ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം..

ഒ.ടി.ടി പ്ലാറ്റ്‌ഫോം ആഹായിലൂടെ ആദ്യമായി റീലീസ് ചെയ്യുന്നത് ഷംന കാസിം ചിത്രം; നർമ്മരംഗങ്ങൾ നിറഞ്ഞ ചിത്രത്തിൽ ഗ്ലാമറസ്‌ ലുക്കിൽ ഷംന;

ആഹാ എന്ന തെലുങ്കിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോം വേർഷൻ 2.0 ലോഞ്ച് ചെയ്യുന്ന ചടങ്ങ് നടന്നത് ഈ കഴിഞ്ഞ ദിവസമാണ്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ള ഒറ്റിറ്റി പ്ലാറ്റ്ഫോം ആണ് ആഹാ. ഈ ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ തെലുങ്ക് സിനിമകൾ ആണ് കൂടുതൽ ആയി റിലീസ് ചെയ്യുന്നത്. ഒപ്പം തെലുങ്കു വെബ് സീരീസുകളും വരാറുള്ളത് ഇതിലാണ് . എല്ലാ വെള്ളിയാഴ്ചകളിലും ഇനി മുതൽ ഈ പ്ലാറ്റ്‌ഫോമിലൂടെ സിനിമകളോ വെബ് സീരീസുകളോ റിലീസ് ചെയുമെന്നാണ് അല്ലു അരവിന്ദ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ അറിയ്പ്പിന്റെ ഭാഗമായി വരുന്ന നവംബർ പന്ത്രണ്ടിന് ഇതിലൂടെ പുറത്തു വരാൻ പോകുന്ന ചിത്രമാണ് ത്രീ റോസസ്. ആഹാ 2.0 യുടെ ആദ്യ റിലീസായി ഷംന കാസിം പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് പങ്കെടുത്തിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളും അതിനൊപ്പം ഗ്ലാമർ പ്രദർശനവും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ടീസർ കാണുമ്പോൾ അറിയാനാകുന്നത്. ഹോട്ട് ലുക്കിൽ ആണ് ഷംന കാസിം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് പെൺകുട്ടികളുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ ഷംന കാസിമിന് ഒപ്പം തന്നെ ഈഷ റബ്ബ, പായൽ രാജ്‌പുത് തുടങ്ങിയ നടിമാരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്ദു, ജാൻവി, ഋതു എന്നീ മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കാണാൻ കഴിയുന്നത്. രവി നമ്പുരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മാഗ്ഗി സംവിധാനം ചെയ്തിരിക്കുന്നു. ഈ ചിത്രം എസ്.കെ.എൻ ആണ് നിർമ്മിച്ചിരിക്കുന്നത്.

Scroll to Top