പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം ഷംഷേരയിലെ മനോഹര പ്രണയ ഗാനം കാണാം..

കരൺ മൽഹോത്ര സംവിധാനം ചെയ്ത് ജൂലൈ 22 ന് പ്രദർശനത്തിന് എത്തുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ഷംഷേര. ഈ ചിത്രത്തിലെ പുത്തൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വൈ ആർ എഫ് എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് ഫിത്തൂർ എന്ന ഗാനത്തിന്റെ വീഡിയോ ആണ്. രവീൺ കപൂറും വാണി കപൂറും തമ്മിലുള്ള അതി തീവ്ര പ്രണയ രംഗങ്ങൾ ഒരുക്കിയ ഒരു റൊമാന്റിക് ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസായി നായിക വാണി കപൂർ ഈ ഗാന രംഗത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കരൺ മൽഹോത്ര വരികൾ രചിച്ച ഈ ഗാനത്തിന് മിത്തൂൻ ആണ് ഈണം നൽകിയിരിക്കുന്നത്. അർജിത്ത് സിങ്, നീതി മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പേരായ ഷംഷേര എന്ന കഥാപാത്രമായി വേഷമിടുന്നത് നടൻ റൺബീർ കപൂർ ആണ്. 1800 കളിൽ ബ്രീട്ടീഷ് ഭരണത്തിനും ചൂഷണത്തിനും എതിരെ ഡക്കോയിറ്റ് എന്ന ഗോത്ര വിഭാഗം നടത്തിയ പോരാട്ടമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. തമിഴ്, തെലുങ്ക് ഭാഷകളിലും ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം റിലീസ് ചെയ്യും. റൺബീർ കപൂർ, വാണി കപൂർ എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, റോണിത് റോയ്, സൗരഭ് ശുക്ല , അശുതോഷ് റാണ, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നീലേഷ് മിശ്ര, ഖില ഭിഷ്ട് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. കരൺ മൽഹോത്രയും എക്ത പതക് മൽഹോത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ എഡിറ്റർ ശിവകുമാർ വി പണിക്കർ ആണ് .

Scroll to Top