എന്നെ ഇതുവരെ എത്തിച്ചതും..ഇങ്ങനെ ആക്കിയതും അദ്ദേഹമാണ്..! സോന നായർ മനസ്സ് തുറക്കുന്നു..

Posted by

സിനിമ രംഗത്തും സീരിയൽ രംഗത്തും സജീവമായ നടിയാണ്  സോന നായർ. സത്യൻ അന്തിക്കാട് 1996ൽ സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന സിനിമയിൽ ഹേമാ എന്ന കഥാപാത്രമായാണ് താരം വെളളിത്തിരയിലേക്ക് എത്തുന്നത്. കോമഡി കഥപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ  തന്റേതായ ഇടം നേടിയ താരം കൂടിയാണ് സോനാ നായർ. മമ്മൂട്ടിയും മേഹാൻലലും അടക്കം യുവ താരങ്ങൾക്കൊപ്പവും താരത്തിന് അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് താരം കാണുന്നത്. 

സിനിമ മോഹങ്ങൾ പൂവണിഞ്ഞതിനെ കുറിച്ചും തൂവൽ കൊട്ടാരം എന്ന സിനിമയിൽ  എത്തിയതിനെ കുറിച്ചും സോനാ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. 1996 ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്. മലയാള സിനിമയിലെ തന്നെ ക്യാമറമാനായ  ഉദയൻ അമ്പാടി ആണ് സോനയുടെ ഭർത്താവ്. ഉദയനാണ്  തന്റെ ശക്തിയെന്നും അദ്ദേഹത്തെ  പോലെ ഒരാളില്ലായിരുന്നു എങ്കിൽ സിനിമയിൽ ഒരിക്കലും വരാൻ സാധിക്കില്ലായിരുന്നു എന്നും സോനാ പറയുന്നു.

തമിഴ് ഭാഷയലെ സീരിയലിൽ  അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അവിടെയും ആരാധകരുണ്ടെന്നും എയർപോർട്ടിൽ കൂടി യാത്ര ചെയ്യുമ്പോൾ ആളുകൾ പേര് വിളിച്ചു ഓടിവരുമെന്നും മാളിലും മറ്റും പോകുമ്പോൾ സെൽഫി എടുക്കാനും വരുമെന്നും സോന പറയുന്നു.കോടികണക്കിന്  ജനങ്ങൾക്കിടയിൽ തിരിച്ചറിയപെടുക എന്നത് ഒരു ഭാഗ്യം തന്നെയാണെന്നും താരം പറയുന്നു.

സിനിമയിൽ  എത്തിയിട്ട് 30 വർഷത്തോളമായെന്നും പല ഭാഷകളിലായി ധാരാളം സീരിയലുകളും സിനിമകളും ചെയ്യാൻ സാധിച്ചുവെന്നും താരം പറഞ്ഞു. പുരസ്കാരങ്ങൾ ഒരുപാട് നേടാൻ സാധിച്ചു  ഇതൊക്കെ തനിയ്ക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്. അതിൽ ഭർത്താവും  കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട്. സഹോദരി വേഷങ്ങളിലൂടെ സിനിമയിലെത്തിയ സോനക്ക് മിനിസ്ക്രീൻ എത്തിയപ്പോൾ ലഭിച്ചത്  ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു.

Categories