പോലീസ് കോൺസ്റ്റബിൾ ഗംഭീര അഭിനയവുമായി സൗബിൻ…! ഇലവീഴാപൂഞ്ചിറ ട്രൈലർ കാണാം..

മലയാളത്തിലെ ശ്രദ്ധേയ നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ നായകനാക്കി സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തായ ഷാഹി കബീറിന്റെ സംവിധാന മികവിൽ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇന്നലെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരിന്നു. അണിയറ പ്രവർത്തകർ ഇന്നലെ പുറത്ത് വിട്ടത് നിഗൂഡതകൾ നിറഞ്ഞ ഒരു ട്രെയിലറാണ് . ഈ ട്രയ്ലറിൽ കാണാൻ സാധിച്ചത് തുടർച്ചയായി സംഭവിക്കുന്ന കൊലപാതക പരമ്പരകളും അതിന്റെ തെളിവ് കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസറെയുമാണ്. സൗബിൻ ഷാഹിർ ആണ് പോലീസ് കഥാപാത്രമായെത്തുന്നത്. തിരുവനന്തപുരത്ത് വെച്ച് ഇന്നലെ വൈകുന്നേരം 7 മണിക്ക് ആണ് ഈ ട്രെയ്‌ലർ റിലീസ് ചെയ്തത്. ഈ ട്രെയ്‌ലർ പുറത്തു വിട്ട ചടങ്ങിൽ സൗബിൻ ഷാഹിറിനോടൊപ്പം സഹതാരം സുധീ കോപ്പയും പങ്കെടുത്തിരുന്നു.

ഒട്ടേറെ പ്രേക്ഷകർ ഏറ്റെടുക്കുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്ത കപ്പേള എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ഇലവീഴാപൂഞ്ചിറ നിർമ്മിക്കുന്നത്. സൗബിൻ ഷാഹിർ, സുധീ കോപ്പ എന്നിവരോടൊപ്പം ജൂഡ്‌ ആന്റണി ജോസഫും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌.സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയായ ഇലവീഴാപൂഞ്ചിറയിലാണ്.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, എം പദ്മകുമാർ ഒരുക്കിയ ജോസഫ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ സംവിധായകൻ ഷാഹി കബീർ തന്നെയാണ്. ഈ ഇരു ചിത്രങ്ങളും വലിയ ജനപ്രീതി നേടിയ തോടൊപ്പം ദേശിയ-അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസയും കരസ്ഥമാക്കിയിരുന്നു. ഷാഹി കബീർ ഈ വർഷത്തെ സംസ്ഥാന രചയിതാവ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനവും ഒരു പോലീസ് കഥയെ ബന്ധപ്പെടുത്തി തന്നെയാണ്. മനേഷ്‌‌ മാധവൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . കിരൺ ദാസ്‌ ആണ് എഡിറ്റർ. അനിൽ ജോൺസൺ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്. ഈ ചിത്രം രചിച്ചിരിക്കുന്നത് നിധീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ് .

Scroll to Top