സൗബിൻ നായകനായി എത്തുന്ന പുതിയ ചിത്രം “മ്യാവൂ”..! വീഡിയോ സോങ്ങ് കാണാം..

Posted by

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാല്‍ജോസ് സംവിധാനം ചെയ്ത് സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നീ ശ്രദ്ധേയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ മ്യാവൂ ‘ . ഈ ചിത്രത്തിലെ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നു . പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസനൊപ്പം സൗബിനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സംവിധായകൻ ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് . അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ലാൽ ജോസ് ചിത്രങ്ങള്‍ക്കും തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് ഡോ. ഇക്ബാല്‍ തന്നെയാണ് . കേന്ദ്ര കഥാപാത്രങ്ങളായ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവർക്കൊപ്പം സലിംകുമാര്‍, ഹരിശ്രീ യൂസഫ് , രണ്ടു കുട്ടികളും ഒരു പൂച്ചയും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നു. പ്രവാസി കുടുംബത്തിന്റെ കഥാഗതിയിൽ ഒരുങ്ങുന്ന ‘മ്യാവു’ പൂര്‍ണമായും ചിത്രീകരണം നടത്തുന്നത് റാസല്‍ഖൈമയില്‍ ആണ് .

തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിതം തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ആണ് ഒരുങ്ങുന്നത് . അജ്മല്‍ സാബു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം ആണ് . സുഹൈല്‍ കോയയുടെ വരികള്‍ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർത്തിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് .

എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്ന ഈ ചിത്രം പൂർണമായും വിദേശത്ത് ചിത്രീകരിക്കുന്നു . ഈ ചിത്രത്തിലെ ചുണ്ടെലി എന്ന ഗാനത്തിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥ പറയുന്ന മനോഹര ചിത്രമാണ് മ്യാവൂ . നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയിലറും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ പുറത്തിറങ്ങിയ ചുണ്ടെലി ഗാനവും സോഷ്യൽ മീഡിയ കീഴടകിയിരിക്കുകയാണ് .


ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യുസര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് വിനോദ് ഷൊര്‍ണ്ണൂര്‍ ആണ് . മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര് കൈകാര്യം ചെയ്യുന്നു . കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ് ആണ് . ജയപ്രകാശ് പയ്യൂര്‍ സ്റ്റിൽസും അജയന്‍ മങ്ങാട് കലയും കൈകാര്യം ചെയ്യുന്നു . ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചത് രഘു രാമ വര്‍മ്മ ആണ് . രഞ്ജിത്ത് കരുണാകരന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കട്രോളര്‍.

Categories